സിപിഐഎം പ്രവര്‍ത്തകനെ മര്‍ദിച്ച എസ്‌ഐക്കെതിരെ കേസ്

തിരു: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച സിപിഐഎം പ്രവര്‍ത്തകനെ മര്‍ദ്ദിച്ച എസ്‌ഐ പൊലീസ് കേസെടുത്തു. സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് പേട്ട പൊലീസാണ് എസ്‌ഐ വിജയദാസിനെതിരെ കേസെടുത്തത്. ഐഎസ്‌ഐ കഠിനമായി ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്ന കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സിപിഐഎം പ്രവര്‍ത്തകനെ ജനനേന്ദ്രിയത്തില്‍ മര്‍ദ്ദിച്ച കുറ്റത്തിന് എസ്‌ഐഎ സസ്‌പെന്റ് ചെയ്തിരുന്നു. എസ്‌ഐക്കെതിരെ കൊലപാത കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷവും വിവിധ സംഘടനകളും രംഗത്തെത്തിയിരുന്നു.

അതെസമയം മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന ജയപ്രസാദിനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തിട്ടുണ്ട്. മുഖ്യമന്ത്രിയെ വഴിയില്‍ തടയില്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. മറ്റ് 59 പേര്‍ക്കെതിരെയും കേസെടുത്തിരുന്നു.

Share news
error: Content is protected !!
Scroll to Top