ഞാന്‍ കുടിക്കാറുണ്ട് പക്ഷെ ലക്കുകെടാറില്ല.

കൊച്ചി: ഞാന്‍ മദ്യപിക്കാറുണ്ട് പക്ഷെ ലക്കുകെടാറില്ല…ഇങ്ങനെ പറഞ്ഞത് മറ്റാരുമല്ല, മലയാളത്തിലെ പ്രശസ്ത ടെലിവിഷന്‍ അവതാരികയും നടിയുമായ രഞ്ജിനി ഹരിദാസാണ്. താന്‍ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കാറുണ്ടെന്നും എന്നാല്‍ അതൊരിക്കലും അതിരുകള്‍ കടന്നവയായിട്ടില്ലെന്നും അവര്‍ പറഞ്ഞു. ജോലിയെയും സാമ്പത്തികനിലയെയും ബാധിക്കുന്ന തരത്തില്‍ മദ്യപിക്കുന്നതാണ് കേരളീയരുടെ പ്രശ്‌നമെന്നും രഞ്ജിനി പറഞ്ഞു.

സ്ഥിരമായി ലക്കില്ലാതെ മദ്യപിക്കുന്ന ഒരു വ്യക്തിയെ ഒരിക്കലും താന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിന് തയ്യാറല്ലെന്നും രഞ്ജിനി വ്യക്തമാക്കി. മദ്യപാനത്തില്‍ പാലിക്കുന്ന ചില നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ അത് തെറ്റിക്കുന്നതാണ് മലയാളിയെ കടക്കെണിയിലും കുടുംബപ്രശ്‌നങ്ങളിലും കൊണ്ടെത്തിക്കുന്നതെന്നും അവര്‍ പറഞ്ഞു. കൂടാതെ ഇതിനെതിരെ സമഗ്രമായ പ്രചരണപരിപാടികള്‍ അത്യാവശ്യമാണെന്നും രഞ്ജി പറഞ്ഞു.

ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിനിടയിലാണ് രഞ്ജി മദ്യപാനത്തെ കുറിച്ച് പറഞ്ഞത്. ഏതായാലും നെടുമ്പാശേരി വിമാനത്താവളത്തിലെ ക്യു തെറ്റിക്കലിനു ശേഷം കൂറെ നാളായി രഞ്ജിനിയെ വെറുതെ വിട്ട സോഷ്യല്‍ മീഡിയയിലെ രഞ്ജിനി വിരുദ്ധര്‍ രഞ്ജിനിയുടെ മദ്യപാനത്തെ കുറിച്ചുള്ള പുതിയ വെളിപ്പെടുത്തല്‍ ശരിക്കും ആഘോഷിക്കുന്നുണ്ട്.

Share news
error: Content is protected !!
Scroll to Top