Section

malabari-logo-mobile

സാമൂഹിക ക്ഷേമത്തിനായി നല്‍കിയത് 73 കോടി രോഗികളെ പരിചരിക്കുന്ന 5500 പേര്‍ക്ക് ‘ആശ്വാസ കിരണം’

HIGHLIGHTS : മലപ്പുറം: സാമൂഹിക ക്ഷേമ വകുപ്പ്

മലപ്പുറം: സാമൂഹിക ക്ഷേമ വകുപ്പ് വിവിധ ക്ഷേമ പദ്ധതികള്‍ക്കായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം നല്‍കിയത് 73 കോടി. ശയ്യാവലംബികളായ രോഗികളെ പരിപാലിക്കുന്നവര്‍ക്കുള്ള പെന്‍ഷന്‍, കൗമാരപ്രായക്കാരായ പെണ്‍കുട്ടികളുടെ ഉന്നമനത്തിനുള്ള പദ്ധതി, വനിതകള്‍ ഗൃഹനാഥരായുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ധനസഹായം ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികള്‍ക്കായാണ് തുക ചെലവഴിച്ചത്.
ശയ്യാവലംബികളായ രോഗികളെ പരിപാലിക്കുന്നവര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയായ ‘ആശ്വാസ കിരണം’ പദ്ധതി വഴി 5500 പേര്‍ക്ക് കുടിശിക സഹിതം 1.5 കോടി രൂപ ധനസഹായമായി നല്‍കി. പ്രതിമാസം 400 രൂപ നിരക്കിലാണ് കുടിശിക സഹിതമുള്ള പെന്‍ഷന്‍ നല്‍കിയത്.
ഐ.സി.ഡി.എസ് പദ്ധതി പ്രകാരം 29 പ്രൊജക്ടുകളിലായി 3808 അങ്കണവാടികളിലൂടെ 1,32,336 ആറ് വയസില്‍ താഴെയുള്ള കുട്ടികളും, 12,930 ഗര്‍ഭിണികളും, 11,223 പാലൂട്ടുന്ന അമ്മമാരും, 54,881 കുമാരിമാരും ഗുണഭോക്താക്കളായുണ്ട്്. 65.55 കോടിയാണ് ഇവര്‍ക്കായി ചെലവഴിച്ചത്.
കൗമാരക്കാരായ പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി അങ്കണവാടികള്‍ വഴി നടപ്പാക്കുന്ന ‘സബല'(രാജീവ് ഗാന്ധി സ്‌കീം ഫോര്‍ എംപവര്‍മെന്റ് ഓഫ് അഡോളസെന്റ് ഗേള്‍സ്) പദ്ധതി പ്രകാരം പോഷകാഹാരം വിതരണം ചെയ്യുന്നതിന് 1,72,625 പേര്‍ക്ക് 3,82 കോടി ചെലവഴിച്ചു. 754 പെണ്‍കുട്ടികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കി 1,30,000 പേര്‍ക്ക് ജീവിത നിപുണി വിദ്യാഭ്യാസവും പരിശീലനവും നല്‍കുന്നതിന് 74.57 ലക്ഷം വിനിയോഗിച്ചു. നോണ്‍ ന്യൂട്രിഷന്‍ കംപോണന്റ് ഇനത്തില്‍ 3808 ബെനിഫിറ്റ് കിറ്റുകള്‍ വിതരണം ചെയ്തു.
സൈക്കോ സോഷല്‍ പദ്ധതി പ്രകാരം ജില്ലയില്‍ 39 ഹൈസ്‌കൂളുകളിലെ കൗണ്‍സലിങ് സെന്ററുകളിലൂടെ 8591 പെണ്‍കുട്ടികള്‍ക്ക് കൗണ്‍സലിങ് നല്‍കി. 30.09 ലക്ഷം ചെലവഴിച്ചു. 10.50 ലക്ഷം ചെലവില്‍ മൂന്ന് അങ്കണവാടികള്‍ക്ക് കെട്ടിടം നിര്‍മിച്ചു.
വനിതകള്‍ ഗൃഹനാഥരായുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന പദ്ധതി പ്രകാരം 194 പേര്‍ക്ക് 14.57 ലക്ഷം വിതരണം ചെയ്തു. വികലാംഗരായ പെണ്‍കുട്ടികള്‍ക്കും വികലാംഗരായവരുടെ പെണ്‍മക്കള്‍ക്കും വിവാഹധനസഹായം നല്‍കുന്ന പദ്ധതി പ്രകാരം 79 പേര്‍ക്ക് 7.90 ലക്ഷം നല്‍കി.
35 വികലാംഗ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പായി 1.88 ലക്ഷം അനുവദിച്ചു.സര്‍ക്കാര്‍ അംഗീകൃത അനാഥാലയങ്ങളിലെ അന്തേവാസികള്‍ക്ക് ഗ്രാന്റ് നല്‍കുന്ന പദ്ധതി പ്രകാരം 65 ഓര്‍ഫനെജുകള്‍ക്ക് 85.20 ലക്ഷം ഗ്രാന്റായി നല്‍കി. ചികിത്സാ ചെലവുകള്‍ക്കായി വികലാംഗ ദുരിതാശ്വാസ നിധിയില്‍നിന്നും 67 പേര്‍ക്ക് 2.01ലക്ഷം അനുവദിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന വൃദ്ധര്‍ക്കുള്ള പകല്‍ പരിപാലന കേന്ദ്രത്തിന് മെയിന്റനന്‍സ് ഗ്രാന്റായി 4.12 ലക്ഷം നല്‍കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!