Section

malabari-logo-mobile

സാക്ഷികളെ ഭീക്ഷണിപെടുത്തല്‍ കേസ് ; പി കെ ബഷീറിന് ഹൈക്കോടതി നോട്ടീസ്.

HIGHLIGHTS : കൊച്ചി : 2008 ല്‍ എടവണ്ണയില്‍വെച്ച് ഏറനാട് എംഎല്‍എ പികെ ബഷീര്‍ നടത്തിയ വിവാദ

കൊച്ചി : 2008 ല്‍ എടവണ്ണയില്‍വെച്ച് ഏറനാട് എംഎല്‍എ പികെ ബഷീര്‍ നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരില്‍ ബഷീറിന് ഹൈക്കോടതി നോട്ടീസ് . ബഷീര്‍ എംഎല്‍എക്കെതിരേയുള്ള കേസ് പിന്‍വലിച്ചതിന് ഹൈകോടതി സര്‍ക്കാറിനോട് വിശദീകരണം തേടി.

പാഠപുസ്തകത്തിനെതിരെ യൂത്ത്‌ലീഗ് നടത്തിയ സമരത്തിനിടയില്‍ അധ്യാപകന്‍ ചവിട്ടേറ്റ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് എടവണ്ണയില്‍ നടന്ന പൊതുയോഗത്തില്‍ നടത്തിയ പ്രസംഗം വിവാദമാവുകയും അന്നത്തെ സര്‍ക്കാര്‍ ബഷീറിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

sameeksha-malabarinews

ഈ കേസില്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കോടതിയില്‍ സാക്ഷിപറഞ്ഞാല്‍ അവരെ വെറുതെവിടില്ല എന്നായിരുന്നു ബഷീര്‍ പ്രസംഗിച്ചത്. സാക്ഷികളെ ഭീഷണിപ്പെടുത്തിയതിന് ബഷീറനെതിരെയുളള ഈ കേസ് യുഡിഎഫ് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!