സാംസങ് ആപ്പിളിന് 100 കോടി നല്‍കണം.

വാഷിങ്ടണ്‍: പേറ്റന്റ് ലംഘനക്കേസില്‍ ആപ്പിളിന് അനുകൂല വിധി. ആപ്പിളിന് സാംസങ് 105 കോടി ഡോളര്‍ നല്‍കാന്‍ കാലിഫോര്‍ണിയ സാന്‍ജോസ് ഫെഡറല്‍ കോടതിയുടേതാണ് വിധി.

ആപ്പിളിന്റെ മൊബൈല്‍ ഫോണായ ഐ-ഫോണിന്റേയും ടാബ്‌ലറ്റായ ഐ-പാഡിന്റേയും സാങ്കേതിക വിദ്യ അനധികൃതമായി സാംസങ്ങ് ഉല്‍പ്പന്നങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിയെന്നായിരുന്നു കേസ്.

ഇതോടെ ആപ്പിളിനെതിരെ സാംസങ്ങ് നല്‍കിയ ഹര്‍ജി കോടതി തള്ളി. ഈ വിധി സാംസങ്ങിന്റെ പുതിയ സ്മാര്‍ട്ട് ഫോണുകളുടേയും ടാബുകളുടേയും വില്‍പ്പനവകാശത്തെ ബാധിക്കും.

Share news
error: Content is protected !!
Scroll to Top