Section

malabari-logo-mobile

സരിതയുടെ ഇപ്പോള്‍ പുറത്തുവന്ന കത്ത് വ്യാജം;ഫെനി ബാലകൃഷണന്‍

HIGHLIGHTS : കൊച്ചി: സോളാര്‍ കേസിലെ പ്രതി സരിതയുടേതായി ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന കത്ത് വ്യാജമാണെന്ന് സരിതയുടെ മുന്‍ അഭിഭാഷകനായ ഫെനി ബാലകൃഷ്ണന്‍. താന്‍ നേര...

feniകൊച്ചി: സോളാര്‍ കേസിലെ പ്രതി സരിതയുടേതായി ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന കത്ത് വ്യാജമാണെന്ന് സരിതയുടെ മുന്‍ അഭിഭാഷകനായ ഫെനി ബാലകൃഷ്ണന്‍. താന്‍ നേരത്തെ കത്ത് വായിച്ചിട്ടുള്ളതാണ്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന കത്തില്‍ കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലും നടന്നു. മുഖ്യമന്ത്രിക്കെതിരെ മോശമായ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ ഉള്ളത്. ഇത് നേരത്തെ ഉണ്ടായിരുന്നില്ലെന്നും ഫെനി പറഞ്ഞു. സോളാര്‍ കമ്മീഷനില്‍ വിസ്താരത്തിനിടയിലാണ് ഫെനി ഇക്കാര്യം പറഞ്ഞത്.

തമ്പാനൂര്‍ രവിയുടെ ഫോണിലേക്ക് ഫെനി 42 തവണ വിളിച്ചിട്ടുണ്ടെന്ന് കമ്മീഷന്‍ പറഞ്ഞു. സരിത ജയിലില്‍ നിന്നും ഇറങ്ങിയ ശേഷമായിരുന്നു കോളുകള്‍. ബെന്നി ബഹനാനെ 150 തവണ വിളിച്ചെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച രേഖകള്‍ ഫെനിയെ കമ്മീഷന്‍ കാണിച്ചു.

sameeksha-malabarinews

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ലൈംഗികമായി തന്നെ ദുരുപയോഗം ചെയ്‌തെന്ന ഗുരുതര ആരോപണമാണ് സരിതയുടെ കത്തിലുള്ളത്. മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ വെച്ച് പീഡിപ്പിച്ചു എന്ന് എഴുതിയ കത്ത് തന്റേത് തന്നെയെന്ന് സരിത പറയുന്നു. പിതൃതുല്യനായ ഒരാളില്‍ നിന്ന് താനിത് പ്രതീക്ഷിച്ചിരുന്നില്ലെന്ന് സരിത വ്യക്തമാക്കുന്നു. ഒരു ടെലിവിഷന്‍ ചാനലിലൂടെ പുറത്ത് വന്ന കത്ത് തന്റേത് തന്നെയെന്ന് സരിത പറഞ്ഞു.

2013 ജൂലൈ 19ന് പെരുമ്പാവൂരില്‍ വെച്ചാണ് സരിത ഈ കത്തെഴുതിയത്. പുറത്തു പറയാന്‍ കഴിയാത്ത പല സംഭവങ്ങളും ഉണ്ടായിരുന്നതിനാലാണ് കത്ത് സോളാര്‍ കമ്മീഷന് മുന്നില്‍ കൈമാറാതിരുന്നതെന്ന് സരിത പറയുന്നു. കത്തിനെ കുറിച്ച് സോളാര്‍ കമ്മീഷന് മുന്നില്‍ പരാമര്‍ശിച്ചെങ്കിലും കത്ത് കൈമാറാന്‍ തയ്യാറായിരുന്നില്ല. വ്യക്തിപരമായി തനിക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാല്‍ പിന്നീട് ഇക്കാര്യത്തെ കുറിച്ച് കമ്മീഷന് മുന്നില്‍ പറഞ്ഞിട്ടില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!