സബ് കലക്റ്റര്‍ അമിത് മീനയുടെ പിതാവിന് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍

photo (10)പെരിന്തല്‍മണ്ണ: സബ് കലക്റ്റര്‍ അമിത് മീനയുടെ പിതാവും മധ്യപ്രദേശ് എ.ഡി.ജി.പിയുമായ കെ.എല്‍ മീനയക്ക് പ്രശസ്ത സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ലഭിച്ചു. നീതി നിര്‍വഹണത്തിലും കുറ്റാന്വേഷണത്തിലും സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് പരിശീലനമടക്കമുള്ള നിരധി വൈദഗ്ധ്യം ലഭിച്ച വ്യക്തിയാണ് കെ.എല്‍ മീന. ഇതിന് മുമ്പ് പ്രഗത്ഭ സേവനത്തിനുള്ള പ്രസിഡന്റ് മെഡലും ലഭിച്ചിട്ടുണ്ട്. 1985 ബാച്ച് ഐ.പി.എസ് കേഡര്‍ ഉദ്യോഗസ്ഥനാണ് രാജസ്ഥാന്‍ സ്വദേശിയായ ഇദ്ദേഹം. സിവില്‍ സര്‍വീസ് തെരഞ്ഞെടുത്തതില്‍ പ്രോത്സാഹനവും പ്രേരണയും പിതാവാണെന്ന് അമിത് മീന പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top