സംവിധായകര്‍ ഫഹദിന്റെ അച്ഛനും സഹോദരനുമാകുന്നു.

പ്രശസ്ത ഛായാഗ്രാഹനായ രാജീവ് രവി സംവിധാനം ചെയ്യുന്ന അന്നയും റസൂലും എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ അച്ഛനായ് സംവിധായകന്‍ രജ്ഞിത്തും, സഹോദരനായി സംവിധായകന്‍ആഷിഖ് അബുവും വേഷമിടുന്നു. ചിത്രത്തിലെ നായിക തെന്നിന്ത്യന്‍ താരമായ ആന്‍ഡ്രിയയാണ്.

പ്രശസ്ത താരം ഗീതു മോഹന്‍ദാസിന്റെ ഭര്‍ത്താവായ രാജീവ് രവി സംവിധാനം ചെയ്യുന്ന പ്രഥമ ചിത്രമായ അന്നയും റസൂലിന്റെയും രചന നിര്‍വഹിച്ചിരിക്കുന്നത് സന്തോഷ് ഏച്ചിക്കാനമാണ്.

ഡയറക്ടര്‍ കട്‌സിന്റെ ബാനറില്‍ സെവന്‍ ആര്‍ട്‌സ് മോഹനും വിനോദ് വിജയനും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിക്കുന്നത്.

മലയാള സിനിമയില്‍ വൈവിധ്യങ്ങളിലൂടെ പുതുതരംഗം തീര്‍ത്ത മൂന്ന് പ്രതിഭകളുടെ സംഗമം നമുക്കായ് നല്‍കുന്നത് ഒരു നല്ല സിനിമ തന്നെയായിരിക്കും. തീര്‍ച്ച…….

Share news
error: Content is protected !!
Scroll to Top