Section

malabari-logo-mobile

ഷോക്കേറ്റ് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്

HIGHLIGHTS : പരപ്പനങ്ങാടി: വൈദ്യുതിപോസ്റ്റിലെ ജംബര്‍ പൊട്ടി വിദ്യാര്‍ത്ഥിനികള്‍ക്ക് ഷോക്കേറ്റു.

പരിക്കേറ്റ സുല്‍ത്താന ഫര്‍ഹാന്‍

പരപ്പനങ്ങാടി: വൈദ്യുതിപോസ്റ്റിലെ ജംബര്‍ പൊട്ടി വിദ്യാര്‍ത്ഥിനികള്‍ക്ക് ഷോക്കേറ്റു. പുത്തന്‍ കടപ്പുറം കിണറ്റിങ്ങല്‍ ഫൈസലിന്റെ മകള്‍ സുല്‍ത്താന ഫര്‍ഹാന്‍(6), കരിവീട്ടില്‍ സമീറിന്റെ മകള്‍ ഫത്തിമ സെന (6) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ട് 6 മണിയോടെയാണ് സംഭവം. പരിക്കേറ്റ കുട്ടികളെ ഉടന്‍ തന്നെ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഓടികൂടിയ നാട്ടുകാരാണ് കുട്ടികളെ രക്ഷിച്ചത്. സംഭവം നടന്ന് ഏറെ നേരമായിട്ടും അധികൃതര്‍ എത്താന്‍ താമസിച്ചത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!