Section

malabari-logo-mobile

മദ്യപിച്ച് വാഹനമോടിച്ചാല്‍ ലൈസന്‍സ് റദ്ധാക്കും;വിന്‍ഡോ ഗ്ലാസില്‍ കറുത്ത ഫിലീമും കര്‍ട്ടനും ഇട്ടാല്‍ രജിസ്‌ട്രേഷനും റദ്ധാക്കും

HIGHLIGHTS : തിരു: ഗതാഗത നിയമങ്ങള്‍ കര്‍ശനമായി

തിരു: ഗതാഗത നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി ചാര്‍ജെടുത്ത ഋഷിരാജ്‌സിംഗ് നടപടികള്‍ തുടങ്ങി. ഇതിന്റെ മുന്നോടിയായി ഇനി മുതല്‍ മദ്യപിച്ച് വാഹനമോടിച്ചാല്‍ പിഴ ലഭിക്കുന്നതോടൊപ്പം ലൈസന്‍സ് റദ്ധാക്കും. വാഹനാപകടങ്ങള്‍ ദിനം പ്രതി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ ഉത്തരവ്. കൂടാതെ വിന്‍ഡോ ഗ്ലാസുകളിലെ കറുത്ത ഫിലീമും, കര്‍ട്ടനും ഒഴിവാക്കണമെന്നും അല്ലാത്ത പക്ഷം രജിസ്‌ട്രേഷന്‍ റദ്ധാക്കാനും തീരുമാനമായിട്ടുണ്ട്.

കൂടാതെ ഗ്ലാസിന്റെ സുതാര്യതയെ മറക്കുന്ന ഒന്നും തന്നെ ഉപയോഗിക്കാന്‍ പാടില്ലെന്നും ഉപയോഗിച്ചാല്‍ പിഴ ഈടാക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ രാത്രികാലങ്ങളില്‍ ഉണ്ടാകുന്നത് മദ്യപിച്ച് വാഹനമോടിക്കുന്നതിനാലാണെന്ന് നേരത്തെ തന്നെ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

sameeksha-malabarinews

പുതിയ നിയമം പ്രാവര്‍ത്തികമാക്കിയാല്‍ സംസ്ഥാനത്തെ വാഹനാപകടങ്ങളുടെ നിരക്ക് കുറക്കാനാകുമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!