ഷെട്ടാര്‍ കര്‍ണ്ണാടക മുഖ്യ മന്ത്രിയാകും

ദില്ലി : ജഗദീഷ് ഷെട്ടാര്‍ കര്‍ണാടക മുഖ്യമന്ത്രിയാവും മെന്ന് സൂചന. ഇതോടെ കാര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് കരുതുന്നത്. നിലവിലുള്ള മുഖ്യമന്ത്രി സദാനന്ദ ഗൗഡ വൈകീട്ടോടെ രാജിവെ്കുമെന്നാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍.

ബി ജെ പി കോര്‍ കമ്മിറ്റി യോഗം അവസാനിച്ചതിനേ തുടര്‍ന്നാണ് നേതൃമാറ്റത്തെ പറ്റി ഈ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്.

ബി ജെ പി അധ്യക്ഷന്‍ നിതിന്‍ ഗഢ്കരിയുടെ നേതൃത്വത്തിലാണ് യോഗം നടന്നത്. ഞായറാഴ്ച ചേരാനിരിക്കുന്ന ബി ജെ പി പര്‍ലമെന്ററി യോഗത്തില്‍ പുതിയ മുഖ്യമന്ത്രിക്ക് അംഗീകാരം നല്‍കും.

Share news
error: Content is protected !!
Scroll to Top