ഷാരൂഖ്‌ഖാനെ ശസ്‌ത്രക്രിയക്ക്‌ വിധേയനാക്കി

ഇന്ത്യന്‍ സൂപ്പര്‍താരം ഷാരൂഖ്‌ഖാനെ ലണ്ടനിലെ സബര്‍ബെന്‍ ആശുപത്രിയില്‍ ശസ്‌ത്രക്രിയക്ക്‌ വിധേയനാക്കി.ഷോള്‍ഡറിലേറ്റ പരിക്ക്‌ ഭേദമാകാത്തതിനെ തുടര്‍ന്നാണ്‌ ശസ്‌ത്രക്രിയക്ക്‌ വിധേയനാക്കേണ്ടി വന്നത്‌.. ഷാരൂഖ്‌ ഖാന്‍ നായകനാകുന്ന ചെന്നൈ എക്‌സപ്രസ്സ്‌ എന്ന പുതിയ ചിത്രത്തിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടയിലാണ്‌ അദ്ദേഹത്തിന്‌ പരിക്കേറ്റത്‌.

ലണ്ടനില്‍ അദ്ദേഹത്തോടൊപ്പം കുടംബാംഗങ്ങളും സുഹൃത്തുക്കളുമാണുള്ളത്‌ ഇദ്ദേഹത്തിന്റെ ചുമലിന്‌ അസഹ്യമായ വേദനയാണ്‌ അനുഭവപ്പേട്ടത്‌ എന്നാണ്‌ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ നല്‍കുന്ന സൂചന.

ഹൈദരാബാദില്‍ വച്ചുള്ള ഷൂട്ടിങ്ങിനിടയിലാണ്‌ അപകടെ ഉണ്ടായത്‌. ഈ ചിത്രത്തിന്റെ ഷുട്ടിങ്ങിനായി ദിവസങ്ങള്‍ക്കു മുമ്പ്‌ ഷാരൂഖ്‌ മൂന്നാറിലുമെത്തിയിരുന്നു

Share news
error: Content is protected !!
Scroll to Top