Section

malabari-logo-mobile

മലപ്പുറത്ത്‌ ന്യൂനപക്ഷ കേന്ദ്രസര്‍വ്വകലാശാല വരുന്നു.

HIGHLIGHTS : ദില്ലി രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ വിദ്യഭ്യാസപിന്നോക്കാവസ്ഥ പരിഹരിക്കാന്‍

ദില്ലി രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ വിദ്യഭ്യാസപിന്നോക്കാവസ്ഥ പരിഹരിക്കാന്‍ കേരളമുള്‍പ്പെടെ ആറ്‌ സംസ്ഥാനങ്ങളില്‍ കേന്ദ്രസര്‍വ്വകലാശാലകള്‍ സ്ഥാപിക്കുന്നു. കേരളത്തില്‍ സ്ഥാപിക്കുന്ന സര്‍വ്വകലാശാല മലപ്പറത്തായിരിക്കും. നിലവിലെ പെരിന്ദല്‍മണ്ണയിലെ അലിഗഡ്‌ സര്‍വ്വകലാശാല ഓഫ്‌ ക്യാമ്പസായിരിക്കും പ്രത്യേക സര്‍വകലാശാലയായി വികസിപ്പിക്കുക…

ഇത്തരം ആറ്‌ സര്‍വ്വകലാശാലകളാണ്‌ രാജ്യത്ത്‌ സ്ഥാപിക്കുക. ഇതിനായി പാര്‍ലിമെന്റല്‍ ബില്ല്‌ കൊണ്ടുവരാന്‍ ന്യൂനപക്ഷമന്ത്രാലയം മാനവശേഷി മന്ത്രാലയത്തിനോട്‌ ആവിശ്യപ്പെട്ടു.

sameeksha-malabarinews

എല്ലാ വിധ ജനവിഭാഗങള്‍ക്കും ഈ സര്‍വ്വകലാശാലകളില്‍ പ്രവേശനം ലഭിക്കും എന്നാല്‍ കോഴ്‌സുകളില്‍ 50 ശതമാനം പ്രവേശനം ന്യൂനപക്ഷവിഭാഗങ്ങള്‍്‌ക്കായിരിക്കും. മുസ്ലീം ക്രിസ്‌ത്യന്‍,സിഖ്‌, പാഴ്‌സി,ബുദ്ധ മതവിശ്യാസികളാണ്‌ ന്യൂനപക്ഷവിഭാഗത്തില്‍ വരിക.കേരളത്തില്‍ മുസ്ലീം കൃസ്‌ത്യന്‍ വിഭാഗങ്ങള്‍ക്കായിരക്കും ഈ ആനുകൂല്യം ലഭിക്കുക.

പെരിന്തല്‍മണ്ണക്ക്‌ പുറമെ ശ്രീരംഗപട്ടണം(കര്‍ണാടക), മുര്‍ഷിദാബാദ്‌( ബംഗാള്‍), കിഷന്‍ഗഞ്ച്‌ (ബീഹാര്‍), അജ്‌മീര്‍ (രാജസ്ഥാന്‍), റായ്‌ബറേലി(യുപി) എന്നിവയായിരിക്കും രാജ്യത്തെ മറ്റു കേന്ദ്രങ്ങള്‍..

എന്നാല്‍ ബുദ്ധമതവിശ്യാസികള്‍ ഏറെയുള്ള മഹാരാഷ്ട്രയിലെ നാഗ്‌പൂരില്‍ സര്‍വ്വകലാശാല സ്ഥാപിക്കണമെന്ന പഠനസമിതിയുടെ നിര്‍ദ്ദേശം ഒഴിവാക്കിയാണ്‌ ബീഹാറിലെ കിഷന്‍ഗഞ്ചില്‍ സര്‍വ്വകലാശാലയ്‌ക്ക്‌ ശുപാര്‍ശ ചെയ്‌തിരിക്കുന്നത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!