ശ്രൂതിഹാസനിന്ന് 27 ാംപിറന്നാള്‍

യുവതയുടെ ഹരമായി മാറിക്കൊണ്ടിരിക്കുന്ന ശ്രുതിഹാസനിന്ന് 27 ാം പിറന്നാള്‍. ഗായികയായും അഭിനേത്രിയായും ആരാധകരുടെ മനസിലിടം നേടിയ ശ്രുതി ഇപ്പോള്‍ ബോളിവുഡിലേക്കുള്ള അരങ്ങേറ്റത്തിന്റെ ത്രില്ലിലാണ്. ഇമ്രാന്‍ഖാന്റെ നായികയായി ലക്കിലാണ് ശ്രുതി ബോളിവുഡിലെത്തുന്നത്.

കമലഹാസന്റെയും സരിഗയുടെയും പുത്രിയായി 1986 ജനുവരി 28 നാണ് ശ്രുതി ചെന്നൈയില്‍ ജനിച്ചത്.

1992 ല്‍ പുറത്തിറങ്ങിയ തേവര്‍ മകന്‍ എന്ന ചിത്രത്തിനുവേണ്ടിയാണ് ശ്രുതി ആദ്യാമായ് പിന്നണി പാടിയത്്. 2000 ല്‍ പുറത്തിറങ്ങിയ ഹേ റാമായിരുന്നു ശ്രുതി അഭിനയിച്ച ആദ്യ ചിത്രം.

പ്രഭുദേവയുടെ രാമയ്യ വസ്താവയ്യയാണ് ശ്രുതിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

കുറഞ്ഞകാലത്തിനുള്ളില്‍ പ്രേക്ഷക ഹൃയങ്ങളില്‍ സ്ഥാനം പിടിച്ച ശ്രുതി അഭിനയത്തിനും സംഗീതത്തിനും തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു.

Share news
error: Content is protected !!
Scroll to Top