Section

malabari-logo-mobile

വ്യാപാരിയുടെ കൊല; പ്രതികള്‍ പിടിയില്‍

HIGHLIGHTS : തേഞ്ഞിപ്പലം : തേഞ്ഞിപ്പലം ചെനക്കലങ്ങാടി പള്ളിപ്പടി നിരുട്ടിക്കല്‍

തേഞ്ഞിപ്പലം : തേഞ്ഞിപ്പലം ചെനക്കലങ്ങാടി പള്ളിപ്പടി നിരുട്ടിക്കല്‍ കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞാപ്പു(45)വിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പള്ളിക്കല്‍ കോഴിപ്പുറം സ്വദേശികളായ മഠത്തിലെ കണ്ടി ഫാസില്‍ അന്‍സാര്‍(28), വയറൊടി താഴത്തേരി അന്‍സാര്‍(24), ജീപ്പ് ഡ്രൈവര്‍ മന്ദാട്ടപ്പുറം കൊടക്കാട്ടകത്ത് അഷറഫ്(33) എന്നിവരാണ് അറസ്റ്റിലായത്.

കൊലപാതകം നടത്തിയ അഞ്ചംഗ സംഘത്തിലെ നാലുപേരാണ് അറസ്റ്റിലായത്. സംഘത്തിലെ മറ്റ് രണ്ടുപേരും പോലീസ് നിരീക്ഷണത്തിലാണ്. കൊലപാതകത്തെ കുറിച്ചും കൊലപാതകത്തിനിടയാക്കിയതെന്ന് കരുതുന്ന നോട്ടിരട്ടിപ്പ് കേസിനെ കുറിച്ചും പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച ജീപ്പ് പോലീസ് കസ്റ്റഡിയിലാണ്.

sameeksha-malabarinews

കൊലപാതക്കേസിന്റെ മുഖ്യസൂത്രകാരന്‍ ഫാസില്‍ അന്‍സാറാണെന്ന് പോലീസ് പറഞ്ഞു.

ഈ മാസം 19 ന് വൈകീട്ടാണ് കുഞ്ഞിമുഹമ്മതിനെ കാണാതായത്.

പിടിയിലായ മൂന്ന് പ്രതികളെയും പരപ്പനങ്ങാടി പോലീസ് തിങ്കളാഴ്ച പരപ്പനങ്ങാടി ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കുഞ്ഞിമുഹമ്മദിനെ കാണാനില്ലെന്ന് നലംബര്‍ 19 ന് തേഞ്ഞിപ്പലം പോലീസ് സ്‌റ്റേഷനില്‍ പരാതി ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജീപ്പിലെത്തിയ ഒരു സംഘം കുഞ്ഞിമുഹമ്ദിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നെന്നും ഇവരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് കുഞ്ഞിമുഹമ്മദ് മരിക്കുകയായിരുന്നെന്നും പോലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ന്വേഷണത്തിലാണ് ജീപ്പ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തതോടെയാണ് സംഭവത്തിലെ പ്രതികളെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ലഭിക്കുന്നത് . തുടര്‍ന്ന് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പണമിരട്ടിപ്പ് വാഗ്ദാനം നല്‍കി കുഞ്ഞിമുഹമ്മദ് പലസമയങ്ങളിലായി നീരോല്‍പ്പാലം പറമ്പാളില്‍ റാഫിയില്‍ നിന്ന് പല സമയങ്ങളിലായി പത്ത് ലക്ഷത്തോളം രൂപ കൈപ്പറ്റിയതായി പിടിയിലായവര്‍ പോലീസിനോടു പറഞ്ഞിരുന്നു. എന്നാല്‍ പണം പലതവണ ആവശ്യപ്പെട്ടിട്ടും നല്‍കാത്തതിനാല്‍ കുഞ്ഞിമുഹമ്മദിനെ ഇവര്‍ പലതവണ ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് റാഫിയുടെ ബന്ധുവായ ഫാസില്‍ അന്‍സാര്‍ പദ്ധതിയൊരുക്കിയത്. തുടര്‍ന്ന് ഫാസിലിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ 19 ന് വൈകീട്ട് കുഞ്ഞിമുഹമ്മദിനെ ചേളാരി- ചെനക്കലങ്ങാടി റൂട്ടില്‍ അമ്പലപ്പടിയില്‍ നിന്നും തട്ടിക്കൊണ്ടുപോവുകയായിരുന്നു. വായ്‌പൊത്തിപ്പിടിച്ച് മര്‍ദ്ധിക്കുകയും ചെയ്തിരുന്നു. ഇതിനിടെ പാണമ്പ്രയ്ക്കും രാമനാട്ടുകരയ്ക്കും മധ്യേ വച്ച് കുഞ്ഞിമുഹമ്മദ് കൊല്ലപ്പെടുകയായിരുന്നു.
മൃതദേഹം ആദ്യം കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് തള്ളാന്‍ ശ്രമിച്ചെങ്കിലും അത് നടക്കാതായതോടെ ഫറോക്കില്‍ നിന്ന് ഒരു കാര്‍ വരുത്തി മൃതദേഹവുമായി രാത്രി 12 മണിയോടെ താമരശേരി ചുരത്തിലെത്തിയ സംഘം എട്ടാം വളവിനും ഒമ്പതാം വളവിനു മിടയില്‍ വച്ച് മൃതദേഹം കൊക്കയിലേക്ക് തള്ളുകയായിരുന്നു.

പിടിയിലായ ഡ്രൈവര്‍ അഷറഫില്‍ നിന്നാണ് പദ്ധതി ആസൂത്രണം ചെയ്തവരുടെ പൂര്‍ണ വിവരം പോസീനു ലഭിക്കുന്നത്. മുഖ്യപ്രതി ഫാസില്‍ അന്‍സാറുമായി പോലീസ് ചുരത്തിലെത്തി ഞായറാഴ്ച രാവിലെ ഒമ്പതുമണിയോടെ കുഞ്ഞിമുഹമ്മദിന്റെ മൃതദേഹം ജീര്‍ണിച്ച നിലയില്‍ വള്ളിപ്പടര്‍പ്പില്‍ കണ്ടെത്തുകയായിരുന്നു. സമീപത്തു നിന്ന് കുഞ്ഞിമുഹമ്മദിന്റെ വസ്ത്രവും കണ്ടെത്തിയിരുന്നു.

മര്‍ദ്ധനവും ശ്വാസം മുട്ടിച്ചതുമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയതായ് തിരൂരങ്ങാടി സിഐ ഉമേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍കോളേജിന്‍ നിന്നും പോസ്റ്റുമോര്‍ട്ടത്തിനുശേഷം തേഞ്ഞിപ്പലം പടിഞ്ഞാറെ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

മലപ്പുറം ഡിവൈഎസ്പി എസ് അഭിലാഷ്, തിരൂരങ്ങാടി സിഐ എ ഉമേഷ്, തേഞ്ഞിപ്പലം എസ്‌ഐ പി പി മനോഹരന്‍, അഡീഷ്‌നല്‍ എസ്‌ഐ കെ രായിമൊയ്തീന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

കാണാതായ വ്യാപാരിയുടെ മൃതദേഹം കണ്ടെത്തി

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!