Section

malabari-logo-mobile

വൈദ്യുതി മേഖലയില്‍ പുതിയ പരിഷ്‌ക്കാരങ്ങള്‍; സാധാരണക്കാരന് ഇരുട്ടടി

HIGHLIGHTS : വൈദ്യുതി ബോര്‍ഡിന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍ സാധാരണക്കാര്‍ക്ക് ഇരുട്ടടിയാകുന്നു. വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിന്റെ ചിലവ് ഉപഭോക്താക്കളില്‍ നിന്ന് ഈടാ...

വൈദ്യുതി ബോര്‍ഡിന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍ സാധാരണക്കാര്‍ക്ക് ഇരുട്ടടിയാകുന്നു. വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിന്റെ ചിലവ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന കെഎസ്ഇബി ഉത്തരവ് പുറത്തിറങ്ങി. വികലാംഗര്‍,അര്‍ബുദരോഗികള്‍, ജവാന്‍മാര്‍ തുടങ്ങിയവര്‍ക്ക് ലഭിച്ചിരുന്ന മുന്‍ഗണന ഒഴിവാക്കാന്‍ തീരുമാനമായി. ഇതോടെ ദാരിദ്ര്യരേഖയ്ക്ക് താഴെ ഉള്ളവര്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും വൈദ്യൂതി കിട്ടാക്കനിയാകും.

സാമ്പത്തികശേഷിയുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും ഇനി മുതല്‍ രണ്ടുതരം കണക്ഷന്‍ വേണ്ടെന്ന് പുതിയ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു. നിലവില്‍ വൈദ്യുതി തൂണ്‍ വേണ്ടാത്ത കണക്ഷനുകള്‍ക്ക് ബിപിഎല്‍ കുടുംബങ്ങള്‍ 125രൂപയും മറ്റു കുടുംബങ്ങള്‍ 300 രൂപയും കെട്ടി വെച്ചാല്‍ മതിയായിരുന്നു. പുതിയ ഉത്തരവനുസരിച്ച് ഇത് 1850 രൂപയായി വര്‍ദ്ധിക്കുകയാണ്. കെട്ടി വെക്കുന്നതുകയ്ക്ക് പുറമെ തൂണിന് പ്രത്യേക വിലയും നല്‍കണം. വികലാംഗര്‍,അര്‍ബുദരോഗികള്‍, ജവാന്‍മാര്‍ തുടങ്ങിയ വിഭാഗത്തില്‍പെട്ടവര്‍ക്ക് കണക്ഷന്‍ നല്‍കാന്‍ നേരത്തെ അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് അധികാരമുണ്ടായിരുന്നു. ഇനി ഇവര്‍ ബോര്‍ഡിനു അപേക്ഷ നല്‍കേണ്ടിവരും. അര്‍ബൂദരോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്, വളരെ വേഗത്തില്‍ ലഭിച്ചിരുന്ന കണക്ഷന്‍ സൗകര്യമാണ് ഇതോടെ ഇല്ലാതായത്.

sameeksha-malabarinews

വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ നിര്‍ദ്ദേശത്തിന്റെ മറപിടിച്ചാണ് ഈ പരിഷ്്ക്കാരങ്ങള്‍ ന്ടപ്പിലാക്കുന്നതി സമ്പൂര്‍ണ്ണവൈദ്യുതീകരണത്തിലേക്ക് നീങ്ങിയ സംസ്ഥാനത്ത് ഉപഭോക്താക്കള്‍ക്ക് കനത്ത ആഘാതമുണ്ടാക്കുന്നതാണ് ബോര്‍ഡിന്റെ ഈ തീരുമാനങ്ങള്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!