വൈകോയും നെടുമാരനും കമ്പത്ത് അറസ്റ്റില്‍.

കേരലത്തിലേക്കുള്ള എല്ലാറോഡുകളും എം ഡി എം കെ പ്രവര്‍ത്തകര്‍ ഉപരോധിച്ചു. വൈകോയും നെടുമാരനും കമ്പത്ത് അറസ്റ്റില്‍.
മുല്ലപെരിയാര്‍ പ്രശനത്തില്‍ തമിഴ്‌നാട്ടില്‍ മലയാളികള്‍ക്കെതിരെ കൈയ്യേറ്റം വ്യാപകമാകുന്നു. കുറച്ചുദിവസങ്ങളായി മലയാളികളുടെ വ്യാപാരസ്ഥാപനങ്ങള്‍ക്കും കൃഷിയിടങ്ങള്‍ക്കും നേരെ വ്യാപികുന്നു .ചെന്നയില്‍ അഭിഭാഷകര്‍ നേരിട്ട് അക്രമത്തിന് നതൃത്വം നല്‍കിയത് ഏവരെയും ഞെട്ടിച്ചിരക്കുകയാണ്.
മലയാളികളായ വിദ്യാര്‍ത്ഥികളും സാമൂഹ്യവിരുദ്ധരുടെ ഭീഷണിയിലാണ്. നാട്ടിലേക്ക്  തിരിച്ചുവരാനാകാതെ തിരിപ്പൂരില്‍ മാത്രം 30000ത്തോളം വിദ്യാര്‍ത്ഥികള്‍ ദുരിതത്തിലാണ്. രക്ഷിതാക്കള്‍ എത്തിയാല്‍ പെണ്‍കുട്ടികളെ വിടാമെന്ന് കോളേജ് അധികൃതര്‍ അറിയിച്ചുവെങ്കിലും രക്ഷിതാക്കള്‍ക്ക് അവിടെയെത്താന്‍ കഴിയാത്ത അസ്ഥയാണ്്്. കോയമ്പത്തൂരിലും വാളയാറിലും കേരളാ രജിസ്േട്രഷന്‍ വാഹനങ്ങലള്‍ കത്തിച്ചതായി റിപ്പോര്‍ട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top