Section

malabari-logo-mobile

വിവര സാങ്കേതിക വിദ്യയുടെ സാധ്യത തേടി അമ്മമാരും…

HIGHLIGHTS : താനൂര്‍: വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യത തേടി അമ്മമാരും. ദേവധാര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലാണ് അമ്മമാര്‍ വീട്ടുകാര്യങ്ങള്‍ തല്‍ക്ക...

താനൂര്‍: വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യത തേടി അമ്മമാരും. ദേവധാര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലാണ് അമ്മമാര്‍ വീട്ടുകാര്യങ്ങള്‍ തല്‍ക്കാലം മാറ്റിവെച്ച് തിരക്കിട്ട കമ്പ്യൂട്ടര്‍ പഠനത്തിലേര്‍പ്പെട്ടിരിക്കുന്നത്. ക്ലാസ് അമ്മമാര്‍ക്ക് പുതിയ അനുഭവമായി. സ്‌കൂള്‍ പി ടി എയുടെ ആഭിമുഖ്യത്തില്‍ ഐ ടി അറ്റ് സ്‌കൂളിന്റെ സഹകരണത്തോടെ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പരിശീല ക്യാമ്പുകള്‍ക്കാണ് കഴിഞ്ഞ ദിവസം തുടക്കമായത്. രണ്ട് ബാച്ചുകളിലായി 50 പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്. പ്രധാനധ്യാപിക കെ എം മല്ലിക ഉദ്ഘാടനം നിര്‍വഹിച്ചു. ജയദീപ, ബിന്ദു, ആര്‍ ദേവദാസ്, ഇ ശ്രീധരന്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!