തിരു: മന്ത്രി ഗണേഷ് കുമാറും സിനിമ എക്‌സിബിറ്റേസ് അസോസിയേഷനും തമ്മില്‍ നടന്ന ചര്‍ച്ച പരാജയം. വെള്ളിയാഴ്ച മുതല്‍ കേരളത്തിലെ തിയ്യേറ്ററുകള്‍ അടച്ചിടാന്‍ തിയ്യേറ്റര്‍ ഉടമകള്‍ തീരുമാനിച്ചു. സര്‍വ്വീസ് ചാര്‍ജ് 5 രൂപയായി ഉയര്‍ത്താനുള്ള സര്‍ക്കാറിന്റെ നീക്കവും തൊഴിലാളികളുടെ ക്ഷേമനിധിയില്‍ തിയ്യേറ്റര്‍ ഉടമകള്‍ അടയ്‌ക്കേണ്ട തുകയെ കുറിച്ചുള്ള തര്‍ക്കവുമാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണം.
വെള്ളിയാഴ്ചക്ക് മുന്‍പ് മുഖ്യമന്ത്രിയുമായി നടത്താനിരിക്കുന്ന ചര്‍ച്ചയും പരാജയപ്പെട്ടാല്‍ തിയ്യേറ്ററുകള്‍ അടച്ചിട്ടു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




