വെളളക്കെട്ടില്‍ വീണ 2 വിദ്യാര്‍ത്ഥികള്‍ മരിച്ചു.

ജിബിന്‍
ഷിജില്‍ ദാസ

തിരൂരങ്ങാടി : തലപ്പാറ പുകയൂര്‍ റോഡില്‍ ഒളകര ഏനാവൂര്‍ പാടത്ത് വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ ബന്ധുക്കളായ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. കാരോളില്‍ വിജയന്റെ മകന്‍ ജിബിന്‍ 18, കാരോളില്‍ ഉണ്ണിയെന്ന ദാസന്റെ മകന്‍ ഷിജില്‍ ദാസ് എന്നിവരാണ് മരണപ്പെട്ടത്. 3.30 മണിക്കാണ് അപകടം നടനടന്നത്.

ഇരുവരും കഴിഞ്ഞ അദ്ധ്യായനവര്‍ഷത്തില്‍ പ്ലസ്റ്റു കഴിഞ്ഞിരുന്നു.അനധികൃതമായി മണ്ണെടുത്ത് പാടത്ത് പലയിടത്തും വെള്ളക്കെട്ടുകള്‍ രൂപം കൊണ്ട്ിട്ടുണ്ട്.

കുട്ടികള്‍ അപകടത്തില്‍പ്പെട്ട വിവരമറിഞ്ഞത് ചെരിപ്പും വസ്ത്രങ്ങളും കരയില്‍ കണ്ടാണ് ഇത് മനസിലാക്കിയത. കരക്കെത്തച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവരുടെ മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ സൂക്ഷിച്ചിരിക്കകയാണ്. നാളെ പോസ്റ്റുമോര്‍ട്ടത്തിന് സേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

 

Share news
error: Content is protected !!
Scroll to Top