അഗര്‍ത്തല: പ്രദേശത്തെ മുതിര്‍ന്ന വ്യക്തിയെ അപമാനിച്ചെന്ന പേരില്‍ സ്ത്രീയെ നഗ്‌നയാക്കി നടത്തി. പടിഞ്ഞാറന്‍ തൃപുരയിലെ ബിശാല്‍ഗഡില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം.
അഞ്ചുവയസ്സുള്ള കുട്ടിയുടെ അമ്മയും മുപ്പത്തേഴുകാരിയുമായ യുവതിയെയാണ് സ്ത്രീകളടക്കമുള്ളവര്‍ നഗ്നയാക്കി നടത്തുകയും മരത്തില്‍ കെട്ടിയിടുകയും ചെയ്തത്.
സ്ത്രീയുടെ പരാതിയെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് ഏഴുപേരെ അറസ്റ്റുചെയ്തു. കേസിലെ പ്രധാന പ്രതികളായ മൂന്നുപേര്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു. സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവിന്റെ പങ്ക് പോലീസ് അന്വേഷിച്ചു വരികയാണ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




