വീട്ടുകാര്‍ക്ക് ഭീഷണിയായി കൂറ്റന്‍ കടന്നല്‍ കൂട്.

പരപ്പനങ്ങാടി : ഒരു കിന്റല്‍ ചാക്കോളം വലുപ്പമുള്ള കൂറ്റന്‍ കടുന്നല്‍കൂട് നിരവധിവീട്ടുകാര്‍ക്ക് ഭീഷണിയായാകുന്നു. പരപ്പനങ്ങാടി അയപ്പന്‍കാവിനടുത്തെ അജന്ത സ്റ്റുഡിയോ ഉടമ സി കെ നടരാജന്റെ വീട്ടുവളപ്പിലുള്ള തെങ്ങിന്‍മുകളിലാണ് നാട്ടുകാരെയും വീട്ടുകാരെയും ഒരുപോലെ ഭയപ്പെടുത്തുന്ന ഈ കടന്നല്‍കൂട്.

ഈ കൂടിന് നേരെ പക്ഷികളുടേയോ മറ്റോ ആക്രമണമുണ്ടായാല്‍ കടന്നലുകള്‍ കൂട്ടത്തോടെ ആക്രമിക്കുമോ എന്ന ഭയാശങ്കയിലാണ് നാട്ടുകാര്‍.

വീട്ടുകാര്‍ പഞ്ചായത്തില്‍ പരാതി നല്‍കിയിട്ടുണ്ട്.

photos : Shahin

Share news
error: Content is protected !!
Scroll to Top