പാലത്തിങ്ങല്‍ പള്ളി പുനര്‍നിര്‍മാണം: ഖബര്‍ പൊളിച്ചത് വിവാദമാകുന്നു

[youtube]http://www.youtube.com/watch?v=9n7EruD1kp4[/youtube]

 

ശിഹാബ് തങ്ങളെ തടയുമെന്ന് കുടുംബങ്ങള്‍

 


പരപ്പനങ്ങാടി : പാലത്തിങ്ങല്‍ ജുമാഅത്ത് പള്ളി പുനര്‍ നര്‍മാണവുമായി ബന്ധപ്പെട്ട് ഖബറുകള്‍ പൊളിച്ചത് വിവാദമാകുന്നു.

തങ്ങളുടെ പൂര്‍വ്വീകരുടെ ഖബറിടം പൊളിച്ച് അവിടെ പള്ളി നിര്‍മ്മിക്കുന്നത് ഒരിക്കലും അനുവദിക്കാനാവില്ലെന്നും ഒക്ടോബര്‍ ഒന്നിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന ശിലാസ്ഥാപനചടങ്ങ് തടയുമെന്നും പാലത്തിങ്ങലെ വലിയപീടിയേക്കല്‍ കുടുംബാംഗങ്ങള്‍. പരപ്പനങ്ങാടിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഇവര്‍ ഈ മുന്നറിയിപ്പ് നല്‍കിയത്.

പള്ളി പൊളിച്ച് പുനര്‍നിര്‍മിക്കാനാണ് വഖഫ്‌ബോര്‍ഡ്് അനുമതി നല്‍കിയതെന്നും എന്നാല്‍ ഇപ്പോള്‍ അവിടെ തങ്ങളുടെ കുടുംബത്തിന് കബറടക്കാന്‍ വഖഫ് ചെയ്ത ഭൂമിയിലുള്ള നിരവധി ഖബറുകള്‍ പൊളിച്ച് അവിടേക്ക് പള്ളിയുടെ പുതുക്കിപ്പണിയുന്ന ഭാഗത്തിനായുള്ള കുഴികളെടുത്തിരിക്കുകയാണ്.
മുത്തവല്ലിയുടെയും പള്ളിക്കമ്മറ്റിയുടേയും ഈ നടപടികള്‍ നിയമലംഘനമാണെന്നും ഇതിനെ അംഗീകരിക്കാനാവില്ലെന്നുമാണ് ഈ കുടുംബത്തിന്റെ നിലപാട്. തങ്ങള്‍ ഇതിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടും ഈ നിയമ ലംഘനത്തിന് പോലീസ് കൂട്ടുനില്‍ക്കുകയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ ഇവര്‍ ആരോപിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ വലിയപീടിയേക്കല്‍ മുഹമ്മദ് എന്ന ബാവ, മുഹമ്മദ് ഇബാല്‍,ഇര്‍ഷാദ് പിവി, അമീര്‍ മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top