Section

malabari-logo-mobile

വിവാഹപ്രായം കുറച്ച് ബലാത്സംഗം കുറയ്ക്കണം ജാതി പഞ്ചായത്ത്.

HIGHLIGHTS : ഹരിയാനയില്‍ നിത്യേനെയെന്നോണം നടക്കുന്ന ബാലാത്സംഗം

ദില്ലി: ഹരിയാനയില്‍ നിത്യേനെയെന്നോണം നടക്കുന്ന ബാലാത്സംഗം തടയാന്‍ വിവാഹ പ്രായം താഴ്ത്തണമെന്ന വിചിത്ര വാദവുമായി ജാതി പഞ്ചായത്ത് രംഗത്ത്. പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍ നിന്ന് 16 ആക്കണമെന്നാണ് ഇവരുടെ ആവശ്യം. ഹരിയാനയിലാകട്ടെ സ്ത്രീകള്‍ വ്യാപകമായ രീതിയില്‍ ബാലാത്സംഗത്തിനും കൂട്ട മാനഭംഗത്തിനും ഇരയാക്കപ്പെടുന്ന വാര്‍ത്തകള്‍ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുന്നു.

പാവപ്പെട്ടവരും ദളിതരുമാണ് ഇരകളില്‍ അധികം പേരും. കഴിഞ്ഞ മാസത്തില്‍ മാത്രം 11 ബലാത്സംഗ കേസുകളാണ് ഹരിയാനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും നേരത്തെ വിവാഹം കഴിപ്പിച്ചാല്‍ ബാലാത്സംഗം കുറയ്ക്കാനാകുമെന്നാണ് ജാതി പഞ്ചായത്തിന്റെ കണ്ടെത്തല്‍. എന്നാല്‍ യുവതികള്‍ മാത്രമല്ല ഹരിയാനയില്‍ പീഡിപ്പിക്കപ്പെടുന്നത്. രണ്ടാഴ്ചമുമ്പ് മക്കളുടെ മുമ്പില്‍ തോക്കിന്‍ മുനയില്‍ നിര്‍ത്തിയാണ് ദളിത് വീട്ടമ്മയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ച പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ നാലു പേര്‍ ചേര്‍ന്ന് ബാലാത്സംഗം ചെയ്തു. കഴിഞ്ഞാഴ്ചയില്‍ തന്നെ നവവധുവിനെ തട്ടിക്കൊണ്ടുപോയി ബാലാത്സംഗം ചെയ്തിരുന്നു.

sameeksha-malabarinews

എന്നാല്‍ കാര്യങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതുകൊണ്ടാണ് ബലാത്സംഗ നിരക്ക് കൂടുന്നതെന്നാണ് മുഖ്യമന്ത്രി ഭൂപീന്ദര്‍ഹുഡ പറയുന്നത്. രാജ്യത്ത് സ്ത്രീകള്‍ക്ക് ജീവിക്കാന്‍ ഏറ്റവും സുരക്ഷ കുറഞ്ഞ സംസ്ഥാനമായി ഇന്ത്യന്‍ തലസ്ഥാനത്തിന് തൊട്ടടുത്ത് കിടക്കുന്ന ഹരിയാന മാറക്കഴിഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!