വിവാഹം ഉടന്‍ ഇല്ല; പ്രഭു ദേവ

തനിക്ക് ആരോടും പ്രണയവുമില്ല….. താനിനി ആരെയും വിവാഹം കഴിക്കുകയുമില്ല….. ഒറ്റക്ക് ജീവിക്കും എന്ന നയന്‍ താരയുടെ വെളിപ്പെടുത്തലിന് പിന്നാലെ മുന്‍ കാമുകന്‍ പ്രഭുദേവ താനും വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നു.

തെന്നിന്ത്യന്‍ സിനിമയില്‍ കുറച്ചുകാലം മുമ്പ് വരെ ചൂടന്‍ വാര്‍ത്തയായിരുന്നു പ്രഭുദേവ നയന്‍താര പ്രണയം. പിന്നീട് ഇരുവരം പിരിഞ്ഞപ്പോഴും വന്‍ വാര്‍ത്താ പ്രാധാന്യമാണ് നേടിയിരുന്നത്. പ്രഭു ദേവ തന്റെ ഭാര്യ റംലത്തിനെ ഉപേക്ഷിച്ചാണ് നയന്‍താരയെ വിവാഹം കഴിക്കാന്‍ തയ്യാറെടുത്തത്. എന്നാല്‍ കാരണം വെളിപ്പെടുത്താതെ നയന്‍സും പ്രഭുദേവയും ഒരു സുപ്രഭാതത്തില്‍ അകലുകയായിരുന്നു.

നയന്‍സ് തെന്നിന്ത്യന്‍ സിനിമകളില്‍ സജീവമായപ്പോള്‍ പ്രഭുദേവ ബോളിവുഡിലാണ് ചുവടുറപ്പിച്ചിരിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top