Section

malabari-logo-mobile

വിളപ്പില്‍ ശാലയിലേക്ക് മാലിന്യനീക്കം നാളെ തുടരും ; തടയുമെന്ന് പഞ്ചായത്ത് പ്രസിഡന്റ്

HIGHLIGHTS : തിരുവനന്തപുരം: വിളപ്പില്‍ മാലിന്യപ്ലാന്റിലേക്ക് നാളെ മുതല്‍ മാലിന്യനീക്കം ആരംഭിക്കുമെന്ന് തിരുവവന്തപുരം മേയര്‍ കെ ചന്ദ്രിക

തിരുവനന്തപുരം: വിളപ്പില്‍ മാലിന്യപ്ലാന്റിലേക്ക് നാളെ മുതല്‍ മാലിന്യനീക്കം ആരംഭിക്കുമെന്ന് തിരുവവന്തപുരം മേയര്‍ കെ ചന്ദ്രിക വ്യക്തമാക്കി. ഇപ്പോള്‍ റോഡുകളിലും മറ്റിടങ്ങളിലുമായി കൂട്ടിയിട്ടിരിക്കുന്ന മാലിന്യം നാളെ മുതല്‍ വിളപ്പില്‍ശാലയിലേക്ക് എത്തിക്കും. സംഘര്‍ഷം ഉണ്ടാകാതിരിക്കണമെന്നാണ് നഗരസഭയുടെ ആഗ്രഹമെന്നും ഇതിനായി എല്ലാവരുടെയും സഹരകരണം ആവശ്യമാണെന്നും മേയര്‍ പറഞ്ഞു.

മാലിന്യം ഒരുമാസത്തോളമായി നീക്കം ചെയ്യാത്തതിനാല്‍ ചീഞ്ഞു നാറി കിടക്കുകയായിരുന്നു പലയിടത്തും. ദുര്‍ഗന്ധരഹിതമായ മാലിന്യം സംസ്‌കരിക്കാനുള്ള കളിമണ്ണിനൊപ്പമാണ് വിളപ്പില്‍ ശാലയിലേക്ക് മാലിന്യം കൊണ്ടു പോകുകയെന്നും മേയര്‍ അറിയിച്ചു. നഗരസഭ നേരിട്ടാകും പ്ലാന്റിന്റെ പ്രവര്‍ത്തനം നടത്തുക.

sameeksha-malabarinews

മാലിന്യം വിളപ്പില്‍ ശാലയിലേക്ക് എത്തിക്കാനിരിക്കെ സംഘര്‍ഷസാധ്യത മുന്‍നിര്‍ത്തി പോലീസ് സഹായവും കോര്‍പ്പറേഷന്‍ തേടിയിട്ടുണ്ട്. പോലീസ് സംരക്ഷണത്തോടെയാകും മാലിന്യം വിളപ്പില്‍ ശാലയില്‍ നിക്ഷേപിക്കുക. കഴിഞ്ഞ ഡിസംബര്‍ 21 നാണ് വിളപ്പില്‍ പഞ്ചായത്തും, സമരസമിതിയും നേമം ബ്ലോക്കും ചേര്‍ന്ന്് വിളപ്പില്‍ ശാല മാലിന്യ ഫാക്ടറി പൂട്ടിയത്.
പ്ലാന്റെ തുറന്നു പ്രവര്‍ത്തിക്കാന്‍ കോര്‍പ്പറേഷന് കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു.

എന്നാല്‍ യാതൊരുകാരണവശാലും വിളപ്പില്‍ശാലയില്‍ മാലിന്യം നിക്ഷേപിക്കാന്‍ അനുവദിക്കില്ലെന്നും എന്തു വിലകൊടുത്തും ഞങ്ങള്‍ ഇതിനെ തടയുമെന്നും വിളപ്പില്‍ശാല പഞ്ചായത്ത് പ്രസിഡന്റ് ഇതിനോട് പ്രതികരിച്ചു.

കോര്‍പ്പറേഷന്‍ വിളപ്പില്‍സാലയില്‍ മാലിന്യം തള്ളാനൊരുങ്ങുമ്പോള്‍ ശക്തമായ എതിര്‍പ്പുമായി പഞ്ചായത്തും നാട്ടും കാരും രംഗത്തെത്തിയിരിക്കുന്നത് വന്‍ സംഘര്‍ഷ്തിലേക്ക് വഴിയൊരുക്കിയിരിക്കയാണിവിടെ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!