Section

malabari-logo-mobile

ലേക് ഷോര്‍ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ന്നു

HIGHLIGHTS : കൊച്ചി : ലേക് ഷോര്‍ ഹോസ്പിറ്റലില്‍ കുറച്ച് ദിവസങ്ങളായി നഴസ്മാര്‍ നടത്തിയിരുന്ന സമരം ഒത്തുതീര്‍ന്നു. തൊഴില്‍മന്ത്രി ഷിബുബേബി ജോണിന്റെ നേതൃത്വത്തില്‍

കൊച്ചി : ലേക് ഷോര്‍ ഹോസ്പിറ്റലില്‍ കുറച്ച് ദിവസങ്ങളായി നഴസ്മാര്‍ നടത്തിയിരുന്ന സമരം ഒത്തുതീര്‍ന്നു. തൊഴില്‍മന്ത്രി ഷിബുബേബി ജോണിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പുണ്ടായത്. ഗവണ്‍മെന്റ് മുന്നോട്ടുവെച്ച മിനിമം വേതനം എന്ന നിര്‍ദേശം അംഗീകരിക്കാന്‍ മാനേജുമെന്റുകള്‍ സന്നദ്ധമാവുകയായിരുന്നു.

നഴ്‌സുമാരുടെ സമരം ഒരു സര്‍ക്കാര്‍ സ്‌പോണ്‍സേഡ് സമരമായിരുന്നെന്നും പിന്നീട് മാനേജ്‌മെന്റ് വക്താക്കള്‍ പ്രതികരിച്ചു. മിനിമം വേതനം കൊടുക്കാതെ മാനേജുമെന്റുകള്‍ സര്‍ക്കാറിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് മന്ത്രി ഷിബുബേബി ജോണ്‍ പറഞ്ഞു.

sameeksha-malabarinews

2009 ല്‍ തന്നെ മിനിമം വേതനം നിശ്ചയിക്കപ്പെട്ടതാണെങ്കിലും 2012 വരെ മിനിമം വേതനം നല്‍കാന്‍ മിക്കവാറും മാനേജ്‌മെന്റുകളും തയ്യാറായിരുന്നില്ല. ഈ സന്ദര്‍ഭത്തില്‍ വ്യാപകമായ ബഹുജന പിന്‍തുണ സമരത്തിന് ലഭിച്ചിരുന്നു. ലേക് ഷോര്‍ ആശുപത്രിയിലെ സമരം താല്‍കാലികമായി ഒത്തുതീര്‍ന്നെങ്കിലും സമരം ഇതര ജില്ലകളിലേക്കും വ്യാപിക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!