Section

malabari-logo-mobile

വിലക്ക് ലംഘിച്ച് വിഎച്ച്പി മാര്‍ച്ച്; അയോധ്യ സംഘര്‍ഷത്തിലേക്ക്

HIGHLIGHTS : ലക്‌നൗ: വിലക്ക് ലംഘിച്ച് അയോധ്യയിലേക്കുള്ള പരിക്രമ

ലക്‌നൗ: വിലക്ക് ലംഘിച്ച് അയോധ്യയിലേക്കുള്ള പരിക്രമ യാത്രയുമായി മുന്നോട്ടുപോകുമെന്ന് വിഎച്ച്പി. നാളെ നടക്കുന്ന യാത്ര തടയാനുള്ള നടപടികള്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ശക്തമാക്കി. ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 350 ഓളം പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. 70 മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

വര്‍ഗീയ വികാരം ഉണര്‍ത്തുമെന്ന് ചൂണ്ടിക്കാണിച്ച് യുപി സര്‍ക്കാര്‍ വിഎച്ച്പി യാത്രയ്ക്ക് അനുമതി നിഷേധിച്ചിരുന്നു. ഇന്ന് നടക്കുന്ന യാത്രയില്‍ അമ്പതിനായിരത്തോളം പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനാണ് വിഎച്ച്പി ശ്രമിക്കുന്നത്.

sameeksha-malabarinews

അതെസമയം വിലക്ക് മറികടന്ന് യാത്ര നടത്തിയാല്‍ നേരിടുമെന്ന് അഖിലേഷ് യാദവ് സര്‍ക്കാര്‍ പറയുന്നു. അയോധ്യ യാത്ര കടന്നു പോകുന്ന ആറ് ജില്ലകളില്‍ സെക്ഷന്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!