വിമാനം റാഞ്ചിയെന്ന വാര്‍ത്ത പരിഭ്രാന്തി പരത്തി.

ഹേഗ് : സ്‌പെയിനില്‍ നിന്നും നെതര്‍ലാന്‍ഡിലേക്ക് പോയ വ്യൂലിങ് എയര്‍ലൈനിന്റെ 8366 എയര്‍ബസ് വിമാനം റാഞ്ചിയെന്ന വാര്‍ത്ത ആശങ്ക പടര്‍ത്തി. എന്നാല്‍ റാഞ്ചിയതെന്ന പ്രചരിച്ച വിമാനം ഡച്ച് വ്യോമസേനയുടെ ഇടപെടല്‍ മൂലം സ്‌കിഫോള്‍ വിമാനത്താവളത്തില്‍ ഇറക്കിയതായുമാണ് വാര്‍ത്ത പ്രചരിച്ചത്.

വിമാനത്തില്‍ 183 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

വിമാനത്തില്‍ ആയുധധാരിയായ ഒരാള്‍ ഉണ്ടെന്നസന്ദേശം കണ്‍ട്രോള്‍ ടവറില്‍ ആദ്യം ലഭിച്ചത്. ഇതോടെ ഡച്ച് ഫൈറ്റര്‍ വിമാനങ്ങള്‍ യാത്രാ വിമാനത്തെ വളയുകയും പിന്നീട് സ്‌കിഫോള്‍ വിമാനത്താവളത്തില്‍ ഇറക്കുകയുമായിരുന്നു.

എന്നാല്‍ ഈ റാഞ്ചല്‍ വാര്‍ത്ത തെറ്റാണെന്നും പൈലറ്റുമായുള്ള ആശയവിനിമയത്തിലെ തകരാറാണ് സംശയത്തിനിടയാക്കിയതെന്നും വിമാന അധികൃതര്‍ വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top