വിദ്യാര്‍ത്ഥിനിയെ നഗ്നയാക്കി അധ്യാപികയുടെ ശിക്ഷ.

കൊല്‍ക്കത്ത : പ്രാകൃതമായ ഈ ശിക്ഷാവിധി നടത്തിയത് പശ്ചിമ ബംഗാളിലെ വടക്കന്‍ 24 പര്‍ഗാനാജില്ലയിലെ ഒരു വിദ്യാലയത്തിലാണ്.

വ്യാഴാഴ്ച ധരിക്കേണ്ട യൂണിഫോം വിദ്യാര്‍ത്ഥിനി ധരിച്ചില്ല എന്ന കുറ്റമാണ് ടീച്ചറെ പ്രകോപിതയാക്കിയത് ഗെയ്ഹാട്ട എന്ന പ്രദേശത്തെ ബെരി ഗോപാല്‍പുര ആദര്‍ശ് ഉച്ചവിദ്യാലയത്തിലെ 7 ക്ലാസ് വിദ്യാര്‍ത്ഥിനിക്കാണ് ഈ ദുര്യോഗമുണ്ടായത്. ഈ വിദ്യാര്‍ത്ഥിനി ധരിച്ചിരുന്ന സ്‌കര്‍ട്ട് ടീച്ചര്‍ ക്ലാസിലെ മുഴുവന്‍ കുട്ടികളുടെയും മുന്നില്‍ വെച്ച് ്‌വലിച്ചൂരുകയായിരുന്നത്രെ.

വീട്ടിലെത്തിയ കുട്ടിയുടെ അവസ്ഥ മനസിലാക്കിയ രക്ഷിതാക്കള്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top