വിഎസ് കൃഷണയ്യര്‍ മാസ്റ്റര്‍ (85) നിര്യാതനായി

വള്ളിക്കുന്ന് : വിഎസ് കൃഷണയ്യര്‍ മാസ്റ്റര്‍ (85) നിര്യാതനായി. മാധവാനന്ദ വിലാസം ഹൈസ്‌കൂളിലെ പ്രധാന അധ്യാപകനായിരുന്നു. ഹൈദരബാദില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു മരണം. മകനോടൊപ്പം ഹൈരബാദിലാണ് അദേഹം താമസിച്ചിരുന്നത്. ഏറെനാളായി വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ രാവിലെ ഹൈദരബാദില്‍ നടക്കും.

പരപ്പനങ്ങാടി വള്ളിക്കുന്ന് പഞ്ചായത്തുകളിലായി വലിയ ശിഷ്യഗണസമ്പത്തുള്ള അദേഹം പരപ്പനങ്ങാടി ബിഇഎം സ്‌കൂളിലാണ് അധ്യാപക ജീവിതം ആരംഭിച്ചത്.

ഏറെ പ്രശ്‌സ്തമായ പരപ്പനങ്ങാടി ദര്‍പ്പണ ഫിലിം സൊസൈറ്റിയുടെ പ്രഥമ പ്രസിഡന്റായിരുന്നു അദേഹം.

മക്കള്‍: രമേഷ് (ഡപ്യൂട്ടി ജനറല്‍ മാനേജര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരബാദ്), പ്രസാദ് (ബ്രഹ്മോസ് മിസൈല്‍സ്),നാരായണന്‍ (ബ്രിഗേഡിയര്‍ ഇന്ത്യന്‍ ആര്‍മി), വെങ്കിടേഷ് (ഐവി മൊബിലിറ്റി)

Share news
error: Content is protected !!
Scroll to Top