Section

malabari-logo-mobile

വിഎസ് കൂടംകുളത്തേക്ക്

HIGHLIGHTS : തിരു: ആണവ നിലയത്തിനെതിരെ സമരം നടത്തുന്ന

തിരു: ആണവ നിലയത്തിനെതിരെ സമരം നടത്തുന്ന കൂടംകുളത്തേക്ക് പോകുമെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. കൂടുംകുളം പദ്ധതി ആപത്താണെന്ന് വിഎസ് ആവര്‍ത്തിച്ച് വ്യക്തമാക്കി. ജപ്പാനിലെ ഫുക്കൂഷിമയില്‍ 52 ആണവ നിലയങ്ങള്‍ ഒരുമിച്ച് പൂട്ടേണ്ടി വന്ന സംഭവം ലോകരാജ്യങ്ങള്‍ മാതൃകയാകണമെന്നും വിഎസ് ചൂണ്ടിക്കാട്ടി.  എന്നാല്‍ കൂടംകുളത്തേക്ക് പോകുന്ന  തീയതി തീരുമാനിച്ചിട്ടില്ലെന്നും വി എസ് വ്യക്തമാക്കി.

അതെസമയം കൂടംകുളം ആണവനിലയത്തെ അനുകൂലിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പാര്‍ട്ടി പത്രത്തില്‍ എഴുതിയത് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും വിഎസ് പ്രതികരിച്ചു.

sameeksha-malabarinews

നേരത്തെ കൂടംകുളം സന്ദര്‍ശിക്കാനുള്ള വി എസിന്റെ തീരുമാനം കേന്ദ്രകമ്മിറ്റി ഇടപെട്ട് തടയുകയായിരുന്നു. വിഎസ് ഈയിടെ കൂടംകുളം പദ്ധതിയെ എതിര്‍ത്ത് മാതൃഭൂമിയില്‍ ലേഖനമെഴുതിയിരുന്നു.

വിഎസിനെ കൂടംകുളത്തേക്ക് സ്വാഗതം ചെയ്യുന്നതായി സമരസമിതി നേതാവ് ഉദയകുമാര്‍ വ്യക്തമാക്കി. കൂടംകുളത്തെ ജലസത്യാഗ്രഹം ഞായറാഴ്ചവരെ തുടരും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!