Section

malabari-logo-mobile

‘ഇന്നസെന്‍സ് ഓഫ് മുസ്ലീംസ്’ ഇന്ത്യയില്‍ നിരോധിച്ചേക്കും.

HIGHLIGHTS : ഇസ്ലാം വിരുദ്ധ പരാമര്‍ശങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന പേരില്‍ ഏറെ വിവാദമായ

ന്യൂഡല്‍ഹി:  ഇസ്ലാം വിരുദ്ധ പരാമര്‍ശങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന പേരില്‍ ഏറെ വിവാദമായ ഇന്നസെന്‍സ് ഓഫ് മുസ്ലീം എന്ന അമേരിക്കന്‍ ചിത്രം ഇന്ത്യയില്‍ നിരോധിച്ചേക്കും.

ഈ ചിത്രത്തെ സംബന്ധിച്ച വെബ്‌പേജുകളും ഇന്ത്യയില്‍ നിരോധിക്കും.

sameeksha-malabarinews

ഈ സിനിമയ്‌ക്കെതിരെ മധേഷ്യയില്‍ പ്രതിഷേധം ആളികത്തുകയാണ്. ഇതുമായി ബന്ധപ്പെട്ട് ലിബിയയില്‍ ഉണ്ടായ പ്രതിഷേധം വ്യാപകമായതിനെ തുടര്‍ന്ന് അവിടുത്തെ അമേരിക്കന്‍ എംബസി ആക്രമിക്കപ്പെടുകയും റോക്കറ്റാക്രമണത്തില്‍ സ്ഥാനപതിയടക്കം 4 പേര്‍കൊല്ലപ്പെടുകയും ചെയ്തിരുന്നു. യമനിലും ഇന്നലെ അമേരിക്കന്‍ എംബസിക്കുനേരെ ആക്രമണമുണ്ടായിരുന്നു. ഇവിടുത്തെ അമേരിക്കന്‍ എംബസിയുടെ പതാക പ്രക്ഷോഭകാരികള്‍ കത്തിച്ചു. ഈ സിനിമയ്‌ക്കെതിരായുള്ള പ്രതിഷേധം ഇവിടിങ്ങളിലെല്ലാം അമേരിക്കന്‍ വിരുദ്ധസമരമായി മാറിക്കഴിഞ്ഞു. ഈ ചിത്രത്തിന്റെ സംവിധായകന്‍ സാംബക്കിള്‍ ഒളിവിലാണ്.

ഈ സാഹചര്യത്തില്‍ ഇന്ത്യയിലും പ്രതിഷേധം ഉയര്‍ന്നു വരാതിരിക്കാനാണ് നിരോധനത്തിന് കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കുന്നത്. ഇതിന്റെ ഭാഗമായി വ്യാഴാഴിച ജമ്മുകാശ്മീരില്‍ സിനിമയുമായി ബന്ധപ്പെട്ട വെബ് പേജുകള്‍ നിരോധിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി.

ഈ വര്‍ഷം ജൂണ്‍ 23 നാണ് ഈ ചിത്രം അമേരിക്കയില്‍ റിലീസ് ചെയ്തത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!