Section

malabari-logo-mobile

വാടക ഗര്‍ഭധാരണത്തിന് നിയന്ത്രണം;സരോഗസി ബില്ലിന് കേന്ദ്രത്തിന്റെ അംഗീകാരം

HIGHLIGHTS : ന്യൂഡല്‍ഹി:വാടകഗര്‍ഭധാരണം സംബന്ധിച്ച വാടക ഗര്‍ഭധാരണ ബില്ലിന് (സരോഗസി) കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. വിദേശികള്‍ക്ക് ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന...

imageന്യൂഡല്‍ഹി:വാടകഗര്‍ഭധാരണം സംബന്ധിച്ച വാടക ഗര്‍ഭധാരണ ബില്ലിന് (സരോഗസി) കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. വിദേശികള്‍ക്ക് ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്നതും തടയും. വാടക ഗര്‍ഭധാരണത്തിലെ ചൂഷണം അവസാനിപ്പിക്കുന്നതിനായാണ് നടപടി.

വിവാഹിതര്‍ അഞ്ച് വര്‍ഷം കാത്തിരുന്നിട്ടും കുട്ടികള്‍ ഉണ്ടായില്ലെങ്കില്‍ മാത്രമെ വാടകഗര്‍ഭത്തെ കുറിച്ച് ആലോചിക്കേണ്ടതുള്ളൂ.  വിവാഹിതര്‍ മാത്രമെ ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കാവൂ . അടുത്ത ബന്ധുക്കളാകണം മാറ്റമ്മമാരാകേണ്ടത്. ഒരു സ്ത്രീ ഒറ്റ തവണ മാത്രമേ ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കാവൂ . വാടക ഗര്‍ഭധാരണ നിയന്ത്രണത്തിന് ദേശീയ സംസ്ഥാന തലത്തില്‍ അതോറിറ്റികള്‍ രൂപീകരിക്കാനും കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!