ലീഗിനു മുന്നില്‍ യുഡിഎഫ് തലകുനിക്കരുത്; എന്‍എസ് എസ്

കോട്ടയം:  മുസ്ലീം ലീഗിന്റെ കടുംപിടുത്തത്തിനുമുന്നില്‍ യൂഡിഎഫ് നേതൃത്വം തലകുനിക്കരുതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. കേരളത്തിലെ ഇന്നത്തെ പശ്ചാത്തലം വെച്ചു നോക്കുമ്പോള്‍ ഒരു വിഭാഗത്തില്‍പെട്ടവര്‍ തന്നെ വീണ്ടും മന്ത്രിസ്ഥാനത്തേക്കു വരുമ്പോള്‍ അസന്തുലിതാവസ്ഥ ഉണ്ടാകുമെന്നും ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനത്തെപറ്റി ചിന്തിക്കുമ്പോള്‍ യുഡിഎഫ് ഇക്കാര്യം പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

ലീഗിന്റെ അഞ്ചാം മന്ത്രിക്കു വേണ്ടി അനൂപിന്റെ സത്യപ്രതിജ്ഞ വൈകിപ്പിക്കുന്നത് ശരിയല്ലെന്നും സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു. ബാലക്ൃഷ്്ണപ്പിള്ള-ഗണേഷ് പ്രശ്‌നം ഉടന്‍ അവസാനിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
നേരത്തെ ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം അനുവദിച്ചാല്‍ സാമൂദായിക സന്തുലിതാവസ്ഥ തെറ്റുമെന്ന അഭിപ്രായവുമായി മുന്‍ കെപിസിസി പ്രസിഡന്റ് മുരളീധരനും രംഗത്തെത്തിയിരുന്നു.

 

Share news
error: Content is protected !!
Scroll to Top