Section

malabari-logo-mobile

പ്രഭുദയ ക്യാപ്റ്റന് ജാമ്യം.

HIGHLIGHTS : ആലപ്പുഴ: ബോട്ടില്‍ കപ്പലിടിച്ച് മല്‍സ്യതൊഴിലാളി മരിച്ച കേസില്‍ അറസ്റ്റിലായ പ്രഭുദയ

ആലപ്പുഴ: ബോട്ടില്‍ കപ്പലിടിച്ച് മല്‍സ്യതൊഴിലാളി മരിച്ച കേസില്‍ അറസ്റ്റിലായ പ്രഭുദയ കപ്പലിന്റെ ക്യാപ്റ്റന്‍ ഗോര്‍ഡന്‍ ചാള്‍സ് പെരേരയ്ക്ക് ജാമ്യം ലഭിച്ചു. ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
5 ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണമെന്നും അന്വേഷണത്തെ തടസ്സപ്പെടുത്തുന്ന നിലപാടുകള്‍ ഉണ്ടാകരുതെന്നും ആഴ്ചയിലൊരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാകണമെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കേസിലെ മൂന്ന് പ്രതികളില്‍ മൂന്നാമത്തെ പ്രതിയാണ് ക്യാപ്റ്റന്‍.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!