രണ്ട് പുതിയ കെ.എസ.ആര്‍.ടി.സി ബസ്സുകള്‍ സര്‍വീസ് തുടങ്ങി

ചെമ്മാട് : ജില്ലയില്‍ രണ്ട് പുതിയ കെ.എസ.ആര്‍.ടി.സി ബസ്സുകള്‍ സര്‍വീസ് തുടങ്ങി. പരപ്പനങ്ങാടി-ചെമ്മാട്-കോട്ടക്കല്‍ വഴി മഞ്ചേരിയിലേക്കാണ് ഒരു ബസ്സ്, മറ്റൊന്ന് തിരൂര്‍ -താനാളൂര്‍-കൊടിഞ്ഞി-ചെമ്മാട് വഴി കോഴിക്കോട്ടേക്കാണ് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. കന്നിയോട്ടം മന്ത്രി പികെ. അബ്ദുറബ്ബ് ഫഌഗ് ഓഫ് നിര്‍വഹിച്ചു.

മലബാര്‍ ബസ്സുകളാണ് ഉദ്ഘാടന ദിവസം ഓടിയത്. ജില്ലയില്‍ ഓട്ടം ആരംഭിച്ച കെ.എസ.ആര്‍.ടി.സി ബസ്സുകള്‍ നാട്ടുകാരുടെയും രാഷ്ട്രീയ സാമൂഹിക രംഗത്തുള്ളവരുടെയും സ്‌നേഹോഷ്മളമായ സ്വീകരണങ്ങള്‍ സ്വീകരിച്ചാണ് ഓട്ടം ആരംഭിച്ചത്.

Share news
error: Content is protected !!
Scroll to Top