കേരളഭരണത്തില്‍ ലീഗിന്റെ മേധാവിത്വം അനുവദിച്ചുകൂടാ; ആര്യാടന്‍ മുഹമ്മദ്.

തിരു: കെ പി സി സി നേതൃയോഗത്തില്‍ മുസ്ലീം ലീഗിനെതിരെ പൊതുവികാരം. ആര്യാടന്‍ മുഹമ്മദ്, എംഎം ഹസ്സന്‍, ടി.ആര്‍ പ്രതാപന്‍ തുടങ്ങി കോണ്‍ഗ്രസ്സില്‍ ഉയര്‍ന്ന നേതാക്കള്‍ ലീഗിനെതിരെ രംഗത്തെത്തി.

 

കേരളഭരണത്തില്‍ ലീഗിന്റെ മേധാവിത്വം അനുവദിച്ചുകൂടെന്നും ലീഗിന്റെ ധാര്‍ഷ്യട്യത്തിനു മുന്നില്‍ കോണ്‍ഗ്രസ്സ് തലകുനിക്കരുതെന്നും ആര്യാടന്‍ തുറന്നടിച്ചു.

 

അഞ്ചാം മന്ത്രിസ്ഥാനം ലീഗിനു നല്‍കുകയാണെങ്കില്‍ യുഡിഎഫിന്റെ ഹിന്ദുവോട്ടുകള്‍ എതിരാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

 

Share news
error: Content is protected !!
Scroll to Top