Section

malabari-logo-mobile

ലഹരിക്കെതിരെ പെണ്‍കൂട്ടായിമ

HIGHLIGHTS : തിരൂരങ്ങാടി: എം എസ് എഫ് സംസ്ഥാന കമ്മറ്റിയുടെ ലഹരി

തിരൂരങ്ങാടി: എം എസ് എഫ് സംസ്ഥാന കമ്മറ്റിയുടെ ലഹരി വിമുക്ത ക്യാമ്പസ് ക്യാമ്പയിന് പിന്തുണയുമായി വിദ്യാര്‍ത്ഥിനികളും. ഹരിത എം എസ് എഫ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ക്യാമ്പസുകളില്‍ പെണ്‍കൂട്ടായ്മ എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നു. പെണ്‍കൂട്ടായ്മയുടെ സംസ്ഥാന തല ഉദ്ഘാടനം പി എസ് എം ഒ കോളജില്‍ മദ്യനിരോധന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ഖദീജ നര്‍ഗ്ഗീസ് നിര്‍വ്വഹിച്ചു. ലഹരി വിമുക്ത കേരളം എന്ന സ്വപ്നം വിദ്യാര്‍ത്ഥികളിലൂടെ മാത്രമേ സാധ്യമാകൂ എന്നു അവര്‍ പറഞ്ഞു. എം എസ് എഫ് ഹരിത സംസ്ഥാന പ്രസിഡന്റ് ടി എന്‍ കെ ഷഫീന അദ്ധ്യക്ഷത വഹിച്ചു. എം എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി ജി മുഹമ്മദ്, സെക്രട്ടറി ഷമീര്‍ ഇടിയാട്ടില്‍, ഹരിത സംസ്ഥാന സെക്രട്ടറി ഫാത്തിമത്തു സുഫീല, ജില്ലാ എം എസ് എഫ് പ്രസിഡന്റ് എന്‍ എ കരീം, സെക്രട്ടറി കെ എം ഷാഫി, ഭാരവാഹികളായ സഹീര്‍, വി കെ എ ജലീല്‍, വി എ വഹാബ്, ഫൈറൂസ് എം വടക്കെമണ്ണ, പ്രൊഫ. എ സൈനുദ്ധീന്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!