ന്യൂഡല്‍ഹി: മലയാള ചലച്ചിത്ര നടി ലീന മരിയാ പോളിനെ വഞ്ചനാക്കേസില്‍ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. തെക്കന്‍ ഡല്‍ഹിയിലെ ഫത്തേപ്പൂര്ബേരി ഫാം ഹൗസില്‍ വെച്ചാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. ചെന്നൈയില്‍ രജിസ്റ്റര്‍ ചെയ്ത വഞ്ചനാകേസിലാണ് ഡല്‍ഹി-ചെന്നൈ പോലീസ് സംഘം സംയുക്ത നീക്കത്തിലൂടെ ലീനയെ അറസ്റ്റ് ചെയ്തത്.
പിടിയിലാകുമ്പോള്‍ ഇവരുടെ കൈവശമുണ്ടായിരുന്ന ഒമ്പത് ആഡംബരക്കാറുകളും വിലപിടിപ്പുള്ള നിരവധി വാച്ചുകളും പിടിച്ചെടുത്തു.
നടിയുടെ സുരക്ഷയ്ക്കായി നിന്നിരുന്ന ആറുപേരും അറസ്റ്റിലായിട്ടുണ്ട്. നാല് തോക്കും പിടിച്ചെടുത്തു. ലീനയും സുഹൃത്ത് ബാലാജി എന്ന ചന്ദ്രശേഖറും ചേര്‍ന്ന് വഞ്ചനയും തട്ടിപ്പും നടത്തിയെന്നാണ് കേസ്. മെയ് 12 നാണ് ഇവര്‍ ഡല്‍ഹിയില്‍ വീട് വാടകക്ക് എടുത്തത്.
റെഡ്ചില്ലീസ്, മദ്രാസ് കഫെ, ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ, കോബ്ര തുടങ്ങിയ സിനിമകളില്‍ ലീന അഭിനയിച്ചിട്ടുണ്ട്.




