പരപ്പനങ്ങാടി: പരപ്പനങ്ങാടി ചെമ്മാട് റോഡില്‍ ഇന്ന് രാവിലെ ബൈക്കും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അപകടത്തില്‍ പരപ്പനങ്ങാടി പാലത്തിങ്ങല്‍ സ്വദേശി അഹമ്മദ് കുട്ടി മാസ്റ്റര്‍ (60) ആണ് മരണപ്പെട്ടത്. ഇദ്ദേഹത്തിന്റെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പല്ലവി തിയേറ്ററിന് മുമ്പില്‍ ഇന്ന് രാവിലെ 7.30 യോടെയാണ് അപകടം നടന്നത്. അപകടത്തില്‍ പെട്ട മറ്റൊരു ബൈക്ക് ഓടിച്ചിരുന്ന പരപ്പനങ്ങാടി പാലത്തിങ്ങല്‍ പത്തൂര്‍ വീട്ടില്‍ ഇസ്മായിലിന്റെ മകന്‍ മുഹമ്മദാലി (16) നെ നിസ്സാര പരിക്കുകളോടെ പരപ്പനങ്ങാടി എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പിടി മാസ്റ്റര്‍ എന്നറിയപ്പെട്ടിരുന്ന അഹമ്മദ്കുട്ടി മാസ്റ്റര്‍ തിരൂരങ്ങാടി ഓറിയന്റല്‍ ഹൈസ്‌കൂളിലെ കായികാധ്യാപകനായിരുന്നു.
പരപ്പനങ്ങാടി ബൈക്കപകടത്തില്‍ മരിച്ച റിട്ട അധ്യാപകന്റെ മൃതദേഹം നാളെ കബറടക്കും




