രേവതി വിവാഹ മോചിതയായി

ചെന്നെ: പ്രശസ്ത സിനിമാതാരവും സംവിധായകയുമായ രേവതി വിവാഹ മോചനം നേടി. ചെന്നൈയിലെ കുടുംബകോടതിയാണ് വിവാഹ മോചനം അനുവദിച്ചത്.

രേവതിയും ഭര്‍ത്താവ് സുരേഷ് മേനോനും ഏറെ നാളായി അകന്നു കഴിയുകയായിരുന്നു. രണ്ടു പേരുടെയും സമ്മതപ്രകാരമാണ് വിവാഹമോചനം അനുവദിച്ചിരിക്കുന്നതെന്ന് അഡീഷണല്‍ ജഡ്ജി സിടിഎസ് രാജ പറഞ്ഞു.

കഴിഞ്ഞ ഒക്‌ടോബറിലാണ് ഇരുവരും വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്. അതേസമയം ഇരുവരും തങ്ങളുടെ സഹൃദത്തില്‍ വിള്ളലുണ്ടാകില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞു.

പുതിയ മുഖം എന്ന തമിഴ് ചിത്രത്തില്‍ ഒരുമിച്ചഭിനയിച്ചതുമുതലാണ് ഇരുവരും പ്രണയത്തിലായത്. 1988 ലായിരുന്നു ഇവരുടെ വിവാഹം.

ഭാരതരാജയുടെ മന്‍വാസനൈ എന്നചിത്രത്തിലൂടെയാണ് രേവതി സിനിമാ അഭിനയ രംഗത്തെത്തിയത്. കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടിയാണ് രേവതുയുടെ ആദ്യത്തെ മലയാള ചിത്രം. രേവതിക്ക് മൂന്ന് തവണ ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. സിനിമാടോഗ്രാഫറും, സംവിധായകനുമാണ് സുരേഷ്‌മേനോന്‍.

രേവതിയും,സുരേഷ്‌മേനോനും ചേര്‍ന്ന് നിരവധി ടെലിവിഷന്‍ സീരിയലുകള്‍ നിര്‍മ്മിക്കുകയും അവയിലൂണ്ടായ കനത്ത നഷ്ടമാണ് ഇരുവരുടെയും ബന്ധത്തില്‍ ഉലച്ചില്‍ വീഴ്ത്താന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്. മാനസികമായി അകന്നതോടെ ഇരുവരും വിവാഹമോചനം നേടാന്‍ ഒരുമിച്ച് തീരുമാനം എടുക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top