Section

malabari-logo-mobile

രൂപയുടെ രൂപമില്ലാത്ത തകര്‍ച്ച: ഇന്ത്യയിലേക്ക് പണമൊഴുക്ക് വര്‍ധിച്ചു

HIGHLIGHTS : ദോഹ: രൂപയുടെ മൂല്യം റെക്കോര്‍ഡ് തകര്‍ച്ചയിലേക്ക് എത്തിയതോടെ

ദോഹ: രൂപയുടെ മൂല്യം റെക്കോര്‍ഡ് തകര്‍ച്ചയിലേക്ക് എത്തിയതോടെ മണി എക്‌സ്‌ചേഞ്ചുകളില്‍ ഇന്ത്യക്കാരുടെ തിരക്ക് വര്‍ധിച്ചു. ഇന്നലെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിട്ട രൂപ ഡോളറുമായുള്ള വിനിമയ നിരക്കില്‍ 68ലേക്ക് കടന്നു.  ഇതോടെ ഡോളറിനെ അടിസ്ഥാനപ്പെടുത്തി മൂല്യം കണക്കാക്കുന്ന റിയാലുമായുള്ള രൂപയുടെ അന്തരം ഏറെ വര്‍ധിച്ചു. ഈ  സാഹചര്യം മുതലത്തെടുത്താണ് ഖത്തറിലെ ഇന്ത്യക്കാര്‍ വന്‍ തോതില്‍ നാട്ടിലേക്ക് പണമയക്കുന്നത്. ഒരു റിയാലിന് ഇന്നലെ വൈകുന്നേരം  18.30 റിയാല്‍ എന്ന നിലവരെയെത്തിയിരുന്നു. ഖത്തര്‍ റിയാലുമായുള്ള വിനിമയ നിരക്കില്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂല്യമാണിത്.
മാസാവസാനം രൂപ കൂടുതല്‍ താഴേക്ക് പോകുന്നതിനെ പ്രവാസികള്‍ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. ശമ്പളം ലഭിക്കുന്ന ദിവസങ്ങളില്‍ രൂപയുടെ മൂല്യം കൂടുതല്‍ താഴേക്ക് നീങ്ങുന്നത് തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് ഇവര്‍ കരുതുന്നത്. അതേസമയം നാട്ടിലെ സാമ്പത്തിക രംഗവും വിപണിയും പുതിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ഇതിന്റെ ബാധ്യത പ്രവാസികളിലേക്ക് കൂടി വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് സാമ്പത്തിക വിശകലന വിദഗ്ധര്‍ നല്കുന്നത്.
പതിനായിരം  രൂപ നാട്ടിലേക്ക് അയക്കാന്‍ കമ്മിഷന്‍ കൂടാതെ 546 റിയാല്‍ മാത്രമാണ് ഇന്നലെ വൈകിട്ട് ആവശ്യമായിരുന്നത്.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് പതിനായിരം രൂപ അയക്കാന്‍ 740 റിയാല്‍ വേണ്ടിയിരുന്നിടത്താണ് ഈ വ്യത്യാസം. ഉയര്‍ന്ന തുക നാട്ടിലേക്ക് അയക്കുന്നവര്‍ക്ക് ഈ വ്യത്യാസം ഏറെ ഗുണപ്രദമാണ്. ഭൂമിയില്‍ നിക്ഷേപിക്കുന്നവര്‍ക്കും പഴയ ബാധ്യതകള്‍ തീര്‍ക്കുന്നവര്‍ക്കും ഏറെ അനുകൂലമാണ് ഇപ്പോഴത്തെ സാഹചര്യമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം ഇപ്പോഴത്തെ സാഹചര്യം മുതലെടുത്ത് ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്നും പണം പിന്‍വലിച്ചും വന്‍ തുക വായ്പയെടുത്തും നാട്ടിലെ ബാങ്കുകളില്‍ നിക്ഷേപിക്കുന്നത് ബുദ്ധിയല്ലെന്ന് സാമ്പത്തിക കാര്യ വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!