Section

malabari-logo-mobile

രാജിവെക്കില്ല; മുഖ്യമന്ത്രി

HIGHLIGHTS : തിരു: കോടതി പരാമര്‍ശത്തിന്റെ പേരില്‍ രാജി വെക്കില്ലെന്ന് മുഖ്യമന്ത്രി

തിരു: കോടതി പരാമര്‍ശത്തിന്റെ പേരില്‍ രാജി വെക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോടതി തനിക്കെതിരെ ഒരുപരാമര്‍ശവും നടത്തിയിട്ടില്ലെന്നും സാര്‍ക്കാരിനെതിരെയും പോലീസിനെതിരെയും കോടതി ഒന്നും പറഞ്ഞിട്ടില്ലെന്നും മുഖ്യന്ത്രി പറഞ്ഞു. കോടതി പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ തെറ്റിദ്ധരിച്ചതാണെന്നും മാധ്യമങ്ങളുടെ ആവശ്യം തന്റെ രാജിയാണെങ്കില്‍ അത് നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അട്ടപ്പാടി പരാമര്‍ശത്തെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും ഇന്റര്‍വ്യൂ ചെയ്ത മാധ്യമ പ്രവര്‍ത്തകനോട് അട്ടപ്പാടിയിലെ നിരവധി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അദേഹം പറഞ്ഞു. അട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍ താന്‍ നേരിട്ട് പോയി മനസിലാക്കിയതാണെന്നും ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത് ആദിവാസികളുടെ സമഗ്രമായ ലക്ഷ്യമാണെന്നും ആദിവാസികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി ഹോസ്റ്റലില്‍ നിന്ന് പഠിക്കുന്നതിന് പ്രാമുഖ്യം നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

sameeksha-malabarinews

അതെസമയം താന്‍ മാപ്പു പറയണമെന്നാവശ്യപ്പെടുന്ന ഡോ. ബി ഇക്ബാലിന്റെ റിപ്പോര്‍ട്ടില്‍ അട്ടപ്പാടിയില്‍ ഗര്‍ഭിണികളായ സ്ത്രീകളടക്കം മദ്യപിക്കാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിസി ജോര്‍ജ്ജ് ഇതുവരെ രാജി സന്നദ്ധത അറിയിച്ചിട്ടില്ലെന്നും എം കെ കുരുവിള ആരോപിച്ച ഡല്‍ജിത്ത് എന്ന സ്റ്റാഫും ആന്‍ഡ്രൂസ് എന്ന ബന്ധുവും തനിക്കില്ലെന്നും അദേഹം പറഞ്ഞു.

കോടതിയുടെ വിമര്‍ശനത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കവെയാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!