രാജസ്ഥാനില്‍ മന്ത്രിക്ക് പിറകെ എംഎല്‍എക്കെതിരെയും ലൈംഗികാരോപണം

ജയ്പൂര്‍: രാജസ്ഥാനിലെ കോണ്‍ഗ്രസ്സ് മന്ത്രിക്ക് പിറകെ എംഎല്‍എക്കെതിരെയും ലൈംഗിക പീഡന ആരോപണം. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് 45 കാരിയായ വീട്ടമ്മയാണ് എംഎല്‍എക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

പീഡന കേസ് നല്‍കിയിരിക്കുന്നത് നിംബേദയില്‍ നിന്നുള്ള എംഎല്‍എ ഉദയ് ലാല്‍ അഞ്ചാനക്കെതിരെയാണ്. മൂന്ന് തവണ ഗര്‍ഭഛിദ്രത്തിന് വിധേയയായ വീട്ടമ്മയെ ഭാര്യയായി സ്വീകരിക്കാമെന്ന് വാഗ്ദാനം നല്‍കി പീഡിപ്പിക്കുയായിരുന്നു എന്നും ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. ഇവരുടെ പരാതിയെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അഡീഷണല്‍ ജില്ലാ കോടതി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സഹായം അഭ്യര്‍ത്ഥിച്ചു വന്ന യുവതിയെ മാനഭംഗപ്പെടുത്തിയ കേസില്‍ ബാബു ലാല്‍ നഗരു മന്ത്രി സ്ഥാനം നേരത്തെ രാജി വെച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top