രാജധാനിയില്‍ വീണ്ടും യാത്രക്കാരിക്കുനേരെ കയ്യേറ്റം.

ഷൊര്‍ണ്ണൂര്‍: ട്രെയിനില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ കുറയുന്നില്ല. രാജധാനി എക്‌സ്പ്രസില്‍ യാത്രക്കാരിയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച് രണ്ട് ടിക്കറ്റ് എക്‌സാമിനര്‍മാരെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു.

ടിടിഇമാരായ ഗോബേഷ് സിങ്, സുരേന്ദര്‍ സിങ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. ടിക്കറ്റ് കണ്‍ഫോം ചെയ്യാമെന്നു പറഞ്ഞു യാത്രക്കാരിയെയും ഒപ്പമുണ്ടായിരുന്ന ആളേയും പാന്‍ട്രി കാറിലേക്കു കൂട്ടികൊണ്ടുപോവുകയും പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ടിടിമാരില്‍ ഒരാള്‍ യുവതിയെ അടിക്കുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസിനോടും ടിടിഇമാര്‍ തട്ടിക്കയറുകയായിരുന്നു. പിന്നീടാണ്് ടിടിഇമാരെ അറസ്റ്റ്‌ചെയ്യ്തത്.

Share news
error: Content is protected !!
Scroll to Top