Section

malabari-logo-mobile

യു.പി.എസ്.സി. സിവില്‍ സര്‍വീസസ് വിജ്ഞാപനം.

HIGHLIGHTS : ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് തുടങ്ങിയ 24 സിവില്‍ സര്‍വീസ് കേഡറുകളിലെ നിയമനത്തിനായി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന സിവില്‍ സര്‍വീസ് പ...

ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് തുടങ്ങിയ 24 സിവില്‍ സര്‍വീസ് കേഡറുകളിലെ നിയമനത്തിനായി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. 2012 മെയ് 20ന് നടക്കുന്ന പ്രിലിമിനറി പരീക്ഷയ്ക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്രിലിമിനറി ജയിക്കുന്നവര്‍ക്ക് മെയിന്‍ പരീക്ഷയും തുടര്‍ന്ന് ഇന്റര്‍വ്യൂവും ഉണ്ടാവും. പ്രിലിമിനറി പരീക്ഷയ്ക്ക് കൊച്ചിയും തിരുവനന്തപുരവുമാണ് കേരളത്തിലെ കേന്ദ്രങ്ങള്‍.

24 സിവില്‍ സര്‍വീസ് വിഭാഗങ്ങളിലായി 1037ഒഴിവുകളാണുള്ളത്.

sameeksha-malabarinews

എക്‌സാമിനേഷന്‍ നോട്ടീസ് നമ്പര്‍: 04/2012CSP.,തീയതി :11-02-2012. പ്രായം : 2012 ആഗസ്റ്റ് 1ന് 21-30. 1982 ആഗസ്റ്റ് 2നും 1991ആഗസ്റ്റ് 1നും ഇടയില്‍ ജനിച്ചവരാവണം. എസ്.സി., എസ്.ടിക്കാര്‍ക്ക് 5വര്‍ഷവും ഒ.ബി.സിക്കാര്‍ക്ക് 3വര്‍ഷവും വിമുക്ത ഭടര്‍ക്ക് 5 വര്‍ഷവും വികലാംഗര്‍ക്ക് (അന്ധര്‍, ബധിരര്‍, അസ്ഥിഭംഗം വന്നവര്‍) 10വര്‍ഷവും ഉയര്‍ന്ന പ്രായത്തില്‍ ഇളവ് അനുവദിക്കും

യോഗ്യത : ഏതെങ്കിലും വിഷയത്തില്‍ ബിരുദം. അവസാന വര്‍ഷപരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അവസാനവര്‍ഷ പരീക്ഷ എഴുതാനിരിക്കുന്നവര്‍ക്കും അപേക്ഷിക്കും. എന്നാല്‍ ഇവര്‍ സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോഴേക്ക് ഡിഗ്രിസര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം. 2012 ജൂലായ്/ആഗസ്റ്റ് മാസത്തില്‍ മെയിന്‍ പരീക്ഷക്ക് അപേക്ഷ ക്ഷണിക്കും.

ഗവണ്‍മെന്റ് അംഗീകൃത പ്രൊഫഷണല്‍, ടെക്‌നിക്കല്‍ ബിരുദങ്ങള്‍ നേടിയവര്‍ക്കും സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. എം.ബി..ബി.എസ് ഫൈനല്‍ പരീക്ഷ ജയിച്ചവര്‍ക്ക് ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയായില്ലെങ്കിലും പ്രിലിമിനറി പരീക്ഷക്ക് അപേക്ഷിക്കാം. ഇവര്‍ ഇന്റര്‍വ്യൂ സമയത്ത് ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയതുള്‍പ്പെടെയുള്ള ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി.

സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്നതിന് നിബന്ധനകളുണ്ട്. ജനറല്‍ വിഭാഗക്കാരെ 4 തവണ മാത്രമേ സിവില്‍ സര്‍വീസ് പരീക്ഷ എഴുതാനനുവദിക്കൂ. ഒബിസിക്കാര്‍ക്ക് 7 തവണ പരീക്ഷ എഴുതാം. എസ്.സി., എസ്.ടിക്കാര്‍ക്ക് എത്ര തവണ പരീക്ഷ എഴുതുന്നതിനും തടസ്സമില്ല. ജനറല്‍ വിഭാഗക്കാരായ വികലാംഗര്‍ക്ക് 7 തവണ പരീക്ഷ എഴുതാം.

അപേക്ഷാഫീസ് : 50 രൂപ. വനിതകള്‍, വികലാംഗര്‍, എസ്.സി, എസ്.ടി എന്നിവര്‍ക്ക് ഫീസില്ല. എസ്.ബി.ഐയില്‍ കേഷ് ആയും എസ്.ബി.ഐയിലും എസ്.ബി.ടി ഉള്‍പ്പെടയുള്ള അനുബന്ധ ബാങ്കുകളിലും നെറ്റ് ബാങ്കിംങ് സൗകര്യമുപയോഗിച്ചും ഫീസടക്കാം. എസ്.ബി.ഐയില്‍ കേഷ് ആയി ഫീസടയ്ക്കുന്നവര്‍ ഓണ്‍ലൈനില്‍ പാര്‍ട്ട് I റജിസ്‌ട്രേഷനുശേഷം ലഭിക്കുന്ന പേ ഇന്‍ സ്ലിപ് ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ചാണ് പണമടക്കേണ്ടത്. അപേക്ഷ : www.upsconline.nic.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് രണ്ട് പാര്‍ട്ടുണ്ടാവും. പാര്‍ട്ട് I പൂരിപ്പിച്ച് സമര്‍പ്പിച്ചതിനുശേഷം ഫീസടക്കാനുള്ളവര്‍ പേ സ്ലിപ് ഡൗണ്‍ലോഡ് ചെയ്ത് ഫീസടയ്ക്കണം. അതിനുശേഷം പാര്‍ട്ട് II പൂരിപ്പിച്ച് സമര്‍പ്പിക്കണം. ഫീസടക്കേണ്ടതില്ലാത്തവര്‍ക്ക് പാര്‍ട്ട് I നുശേഷം തുടര്‍ച്ചയായി പാര്‍ട്ട്് II ഉം പൂരിപ്പിച്ച് സമര്‍പ്പിക്കാം. പാര്‍ട്ട് I സമര്‍പ്പിച്ചു കഴിഞ്ഞാല്‍ ലഭിക്കുന്ന റജിസ്‌ട്രേഷന്‍ ഐ ഡി പ്രിന്റെടുത്ത് സൂക്ഷിച്ചു വെക്കണം. ഇതുപയോഗിച്ചാണ് പാര്‍ട്ട് II-ലേക്ക് എന്റര്‍ ചെയ്യേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷയില്‍ അപേക്ഷാര്‍ത്ഥിയുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ഒപ്പും സ്‌കാന്‍ ചെയ്ത് അപ് ലോഡ് ചെയ്യണം.

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാവുന്ന അവസാന തീയതി  മാര്‍ച്ച് 5 ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് സൂക്ഷിച്ച് വെക്കണം. ഇത് തപാലില്‍ അയയ്‌ക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ www.upsc.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!