യുവതിയെ ശല്യംചെയ്തത് ചോദ്യംചെയ്ത ബന്ധുക്കളും ശല്യംചെയ്തവരും തമ്മില്‍ കൂട്ടയടി.

എടപ്പാള്‍: യുവതിയെ ശല്യംചെയ്തത് ചോദ്യം ചെയ്ത ബന്ധുക്കളും ചോദ്യം ചെയ്തവരും തമ്മില്‍ കൂട്ടയടി നടന്നു. ഇന്നലെ രാത്രി 8 മണിയോടെ തൃശൂര്‍ റോഡിലെ പയ്യങ്ങാട്ടില്‍ റോഡിനാണ് സംഭം നടന്നത്.

എടപ്പാളില്‍ പഠിക്കാന്‍ വരുന്ന യുവതിയെ ഒരു സംഘം സ്ഥിരമായി ശല്യപ്പെടുത്തുന്നതായി യുവതി ബന്ധുവിനെ വിവരമറിയിക്കുകയായിരുന്നു. ഇത് ചോദിക്കാന്‍ ചെന്ന ബന്ധുവിനെ യുവാക്കാള്‍ മര്‍ദ്ധിച്ചു വിട്ടു. തുടര്‍ന്ന് യുവാവ് മറ്റ് ബന്ധുക്കളെയും കൂട്ടിയെത്തി തിരിച്ചടിച്ചു. ഇതെ തുടര്‍ന്ന് ബന്ധുക്കളോട് തിരിച്ചടിക്കാന്‍ ശല്യം ചെയത യുവാക്കളും ഹെല്‍ത്ത് ക്ലബ്ബിലെ പഠിതാക്കളും എത്തിയതോടെ ടൗണില്‍ രൂക്ഷമായ സംഘട്ടനം നടക്കുകയായിരുന്നു.

ഇതോടെ ഇതുവഴിയുള്ള ഗതാഗതം നിലച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ലാത്തി വീശിയതോടെ ഇരു വിഭാഗവും ഓടി രക്ഷപ്പെടുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top