യുവതിയുടെ നഗ്നഫോട്ടോ നെറ്റിലിട്ട തിരൂര്‍ സ്വദേശി പിടിയില്‍

തിരൂര്‍: യുവതിയെ ബലാത്സംഗം ചെയ്ത് അവരുടെ നഗ്നഫോട്ടോയെടുത്ത് ഇന്റര്‍നെറ്റില്‍ അപ്‌ലോഡ്

ചെയ്ത സംഭവത്തില്‍ തിരൂര്‍ സ്വദേശിയായ പിക്കപ്പ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. തുപ്രങ്ങോട് സ്വദേശി കൈനിക്കര പുതുപറമ്പില്‍ ഇബ്രാഹിമിനെയാണ് കസ്റ്റഡിയിലെടുത്തത്.

സംഭവത്തെ പറ്റി പറയുന്നതിങ്ങനെ കൈനിക്കരയിലേക്ക് വിവാഹം ചെയ്തുകൊണ്ടുവന്ന പുറത്തൂര്‍ സ്വദേശിനിയായ യുവതിയെ ഭര്‍തൃവീട്ടില്‍ ആളില്ലാത്ത സമയത്ത് കയറിവന്ന് ബലാത്സംഗം ചെയ്യുകയായിരുന്നത്രെ. പിന്നീട് നഗ്നഫോട്ടോകളെടുത്ത് ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ ഭീഷണിക്ക് വഴങ്ങാത്തതിനെ തുടര്‍ന്ന് ഈ ഫോട്ടോകള്‍ ഇന്റര്‍നെറ്റിലിടുകയായിരുന്നു.

യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top