ലക്നൗ: യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് സര്‍ക്കാരിന്റെ വാര്‍ഷികത്തില്‍ മാധ്യമങ്ങളില്‍ പരസ്യം നല്കാന് ചിലവാക്കിയത് 2 കോടി രൂപ.
സര്‍ക്കാരിന്റെ നേട്ടങ്ങളാണ് പരസ്യങ്ങളായി കൊടുത്തത്. ഉത്തര്‍പ്രദേശിലെയും,ഡല്‍ഹിയിലെയും അച്ചടി മാധ്യമങ്ങളിലാണ് ഫുള്‍ പേജ് കളര്‍ പരസ്യങ്ങള്‍ നല്‍കിയത്.
ഇതു വരെ ഗുണ്ടാഭരണമായിരുന്നെന്നും ക്രമസമാധനം പുനഃസ്ഥിപിക്കാന് ശക്തമായ നടപടി സ്വകരിച്ചെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടേപ്പുകള് വിതരണം ചെയ്തതായും സര്‍ക്കാരിന്റെ നേട്ടങ്ങളായി അഖിലേഷ് യാദവ് പറഞ്ഞു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




